ന്യൂഡൽഹി: നിരോധിത സംഘടനയായ സ്റ്റുഡന്റ്‌സ് ഇസ്ലാമിക് മൂവ്മെന്റ് ഓഫ് ഇന്ത്യയെ (സിമി) നിരോധിച്ച നടപടി അഞ്ച് വർഷത്തേക്ക് കൂടി നീട്ടി കേന്ദ്ര സർക്കാർ. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തിങ്കളാഴ്ചയാണ് ഇക്കാര്യം അറിയിച്ചത്.
ഭാരതത്തിന്റെ പരമാധികാരത്തിനും സുരക്ഷയ്ക്കും അഖണ്ഡതയ്ക്കും ഭീഷണിയായി ഭീകരവാദം വളർത്തുന്നതിനും സമാധാനത്തിനും സാമുദായിക സൗഹാർദ്ദത്തിനും ഭംഗം വരുത്തുന്നതിലും സിമിക്ക് പങ്കുള്ളതായി കണ്ടെത്തിയിട്ടുണ്ടെന്ന് അമിത് ഷാ പറഞ്ഞു.
അടൽ ബിഹാരി വാജ്പേയി സർക്കാരിന്റെ കാലത്ത് 2001ലാണ് സിമി സംഘടനയെ ആദ്യമായി നിരോധിച്ചത്. രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെന്ന് ആരോപിച്ചായിരുന്നു നടപടി.
ALSO READ- പാലക്കാട് പിഞ്ചുകുഞ്ഞിനെ ലോട്ടറി വില്‍പ്പനക്കാരിയെ ഏല്‍പ്പിച്ച് അമ്മ കടന്നു
ഈ നിരോധനം തുടർന്ന് വന്ന സർക്കാരും നീട്ടിക്കൊണ്ടുപോയി. 2008-ൽ സിമി നിരോധനം സ്‌പെഷ്യൽ ട്രിബ്യൂണൽ നീക്കിയെങ്കിലും ചീഫ് ജസ്റ്റിസായിരുന്ന കെജി ബാലകൃഷ്ണൻ വീണ്ടും സിമിയ്ക്ക് നിരോധനം ഏർപ്പെടുത്തി ഉത്തരവിട്ടു. 2019-ൽ സർക്കാർ വീണ്ടും അഞ്ചുവർഷത്തേക്ക് നിരോധനം നീട്ടുകയായിരുന്നു.ാേ