മഹാസഖ്യസര്‍ക്കാര്‍ വീണു: ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ രാജിവെച്ചു, ഇനി ബിജെപിയില്‍

പട്ന: ജെഡിയു നേതാവ് നിതീഷ് കുമാര്‍ ബീഹാര്‍ മുഖ്യമന്ത്രി പദവിയില്‍ നിന്നും രാജിവെച്ചു. രാജ്ഭവനിലെത്തി ഗവര്‍ണര്‍ക്ക് രാജിക്കത്ത് കൈമാറി. ഇതോടെ ആര്‍ജെഡി-കോണ്‍ഗ്രസ് പിന്തുണയിലുള്ള മഹാസഖ്യസര്‍ക്കാറിന്റെ 18 മാസത്തെ ഭരണമാണ് അവസാനിച്ചത്. ബിജെപി പിന്തുണയില്‍ നിതീഷ് കുമാര്‍ ഇന്ന് വൈകിട്ട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് സൂചന.

നിതീഷ് കുമാറിനെ പിന്തുണച്ച് മുഴുവന്‍ ബിജെപി എംഎല്‍എമാരും നേതൃത്വത്തിന് കത്ത് കൈമാറി. ബിജെപി – ജെഡിയു എംഎല്‍എമാര്‍ക്ക് നിതീഷ് കുമാറിന്റെ വസതിയിലാണ് ഇന്ന് ഉച്ചഭക്ഷണം. ശേഷം നേതാക്കള്‍ ഗവര്‍ണറെ കാണും. 2022 ഓഗസ്റ്റിലാണ് നിതീഷ് കുമാര്‍ എന്‍ഡിഎ ബന്ധം ഉപേക്ഷിച്ച് ആര്‍ജെഡി – കോണ്‍ഗ്രസ് അടങ്ങുന്ന മഹാഗഡ്ബന്ധന്റെ ഭാഗമായത്.

ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ നിതീഷ് ബിജെപിയുമായ കൈകോര്‍ക്കുമെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. രാഹുല്‍ ?ഗാന്ധി നേതൃത്വം നല്‍കുന്ന ഭാരത് ജോഡോ ന്യയ് യാത്രയില്‍ പങ്കെടുക്കില്ലെന്ന് അദ്ദേഹം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

Exit mobile version