കൊച്ചി: ലക്ഷദ്വീപില്‍ സ്വിഗ്ഗി ഭക്ഷ്യ വിതരണ സേവനങ്ങള്‍ ആരംഭിക്കുന്നു. ലക്ഷദ്വീപിലെ അഗത്തിയിലാണ് സ്വിഗ്ഗി പ്രവര്‍ത്തനത്തിന് തുടക്കമിടുന്നത്. ഇതോടെ ലക്ഷദ്വീപില്‍ പ്രവേശിക്കുന്ന ആദ്യത്തെ ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമാകും സ്വിഗ്ഗി.
നാട്ടുകാര്‍ക്കും വിനോദ സഞ്ചാരികള്‍ക്കും മികച്ച പ്രാദേശിക റെസ്റ്റോറന്റുകളില്‍ നിന്നുള്ള ഭക്ഷണ ലഭ്യത ഉറപ്പാക്കാനാണ് സ്വിഗ്ഗി ലക്ഷ്യമിടുന്നത്. പ്രാദേശിക റെസ്റ്റോറന്റുകളുടെ ശാക്തീകരണത്തിനും ഇതോടെ അവസരമൊരുങ്ങും.
ആദ്യ ഓര്‍ഡറുകള്‍ക്ക് സൗജന്യ ഡെലിവറി, 100 രൂപ വരെയുളള ഓര്‍ഡറുകള്‍ക്ക് 50 ശതമാനം കിഴിവ് തുടങ്ങിയ പ്രത്യേക ലോഞ്ച് ഓഫറുകള്‍ ഉണ്ടാകും.
തികച്ചും പരിസ്ഥിതി സൗഹൃദമായ രീതിയിലായിരിക്കും ഭക്ഷ്യ വിതരണം. എല്ലാ ഡെലിവറികളും സൈക്കിളിലായിരിക്കും നടത്തുക. ദ്വീപിന്റെ മനോഹാരിത നിലനിര്‍ത്താനാണ് നടപടി. ദ്വീപിലെ റസ്റ്റോറന്റുകളായ എഎഫ്‌സി ഫ്രൈഡ് ചിക്കന്‍, സിറ്റി ഹോട്ടല്‍, മുബാറക് ഹോട്ടല്‍ എന്നിവയുമായി സ്വിഗ്ഗി സഹകരിച്ചിട്ടുണ്ട്.