വിവാഹ ചടങ്ങിലേക്ക് വിളിച്ചുവരുത്തി ഉന്നത പോലീസുദ്യോഗസ്ഥന്റെ മകനെ കൊലപ്പെടുത്തി; 24കാരന്റെ മരണത്തിൽ സുഹൃത്ത് അറസ്റ്റിൽ

ഡൽഹി: ന്യൂഡൽഹിയിടെ ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ മകനെ കൊലപ്പെടുത്തി കനാലിൽ മൃതദേഹം ഉപേക്ഷിച്ച നിലയിൽ. ഡൽഹി അസിസ്റ്റന്റ് പോലീസ് കമ്മീഷണർ യശ്പാൽ സിംഗിന്റെ മകൻ ലക്ഷ്യ ചൗഹാൻ(24) ആണ് കൊല്ലപ്പെട്ടത്. സാമ്പത്തിക തർക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് നിഗമനം. കേസിൽ ഒരാൾ അറസ്റ്റിലായി.

ഹരിയാനയിലെ സോനെപത്തിൽ ഒരു വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു തിസ് ഹസാരി കോടതിയിലെ അഭിഭാഷകൻ കൂടിയായ ലക്ഷ്യ ചൗഹാൻ. സുഹൃത്തുക്കളായ ഭരദ്വാജി, അഭിഷേക് എന്നിവരും കൂടെയുണ്ടായിരുന്നു. പിന്നീട് വിവാഹചടങ്ങ് കഴിഞ്ഞിട്ടും മകൻ തിരിച്ചെത്താത്തതിനെ തുടർന്ന് എസിപി യശ്പാൽ സിംഗ് പരാതി നൽകിയതോടെയാണ് പോലീസ് അന്വേഷണം ആരംഭിച്ചത്.

ഇതോടെ ചൗഹാനും ഭരദ്വാജും തമ്മിൽ സാമ്പത്തിക തർക്കം ഉണ്ടായിരുന്നതായി പോലീസ് കണ്ടെത്തി. ഭരദ്വാജിയിൽ നിന്ന് ചൗഹാൻ പണം കടം വാങ്ങിയിരുന്നെന്നും ഈ പണം തിരികെ നൽകാത്തതിനാൽ ഇരുവരും തമ്മിൽ വഴക്കിട്ടിരുന്നെന്നും പോലീസ് കണ്ടെത്തി.

ALSO READ- ഇനി മുതൽ മദ്രസാ സിലബസിൽ ശ്രീരാമന്റെ കഥയും; പുതിയ തീരുമാനവുമായി ഉത്തരാഖണ്ഡ് വഖഫ് ബോർഡ്

തുടർന്ന് തർക്കം രൂക്ഷമായത്തോടെ ലക്ഷ്യയെ കൊലപ്പെടുത്താൻ ഭരദ്വാജി തീരുമാനിക്കുകയും ഇതിനായി നിർബന്ധിച്ച് ഹരിയാനയിൽ നടക്കുന്ന വിവാഹ ചടങ്ങിലേക്ക് വിളിച്ചുവരുത്തുകയുമായിരുന്നു. ചടങ്ങിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് അഭിഷേകും ഭരദ്വാജും ചേർന്ന് കൃത്യം നടത്തിയത്. ശേഷം മൃതദേഹം കനാലിൽ ഉപേക്ഷിക്കുകയായിരുന്നു. പിന്നീട് സ്ഥലത്ത് നിന്ന് ഇരുവരും രക്ഷപ്പെട്ടെങ്കിലും അഭിഷേകിനെ പോലീസ് അറസ്റ്റ് ചെയ്തു. മുഖ്യപ്രതി ഭരദ്വാജിനായി തെരച്ചിൽ തുടരുകയാണ്.

Exit mobile version