ഭുവനേശ്വര്‍: റിപ്പബ്ലിക് ദിനാഘോഷത്തില്‍ ഒഡിഷയില്‍ പരേഡ് നയിച്ചത് മലയാളി ഐപിഎസ് ഉദ്യോഗസ്ഥ എ.ബി.ശില്പ. പത്തനംതിട്ട ഇലന്തൂര്‍ സ്വദേശിയായ ശില്പ 2021 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥയാണ്. നിലവില്‍ ഗന്‍ജം എഎസ്പിയാണ്.
സിവില്‍ സര്‍വീസ് ലഭിച്ച് നാഷണല്‍ പൊലീസ് അക്കാദമിയില്‍ പരിശീലനം പൂര്‍ത്തിയാക്കിയ ശേഷം ശില്‍പ്പയ്ക്ക് ഒഡിഷയില്‍ നിയമനം ലഭിക്കുക ആയിരുന്നു. ജനുവരി എട്ടിനാണ് പോലീസ് ആസ്ഥാനത്ത് എ എസ് പി ആയി ചുമതല ഏറ്റെടുത്തത്.
ALSO READ സ്കൂള്‍ ബസ് മതിലില്‍ ഇടിച്ച് അപകടം, അധ്യാപകര്‍ക്ക് പരിക്ക്, നടുക്കം
സ്ത്രീശാക്തീകരണത്തിന് പ്രാധാന്യം നല്കുന്ന ഒഡീഷയില്‍ റിപ്പബ്ലിക്ക് ദിനറാലി നയിക്കാന്‍ തിരഞ്ഞെടുത്തത്തില്‍ ആഹ്ലാദമുണ്ടെന്ന് ശില്പ പറഞ്ഞു. ഗവര്‍ണറും മുഖ്യമന്ത്രിയും ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത ചടങ്ങിലാണ് ശില്പ റിപ്പബ്ലിക്ക് ദിനറാലി നയിച്ചത്.
Discussion about this post