ചെന്നൈ: സ്വപ്നം കാണാത്ത ആരും ഉണ്ടാകില്ല. പക്ഷെ എല്ലാ സ്വപ്നങ്ങളും നടക്കണമെന്നില്ല. അത്തരത്തില്‍ ഒരു അപൂര്‍വ സ്വപ്ന സാക്ഷാത്കാരമാണ് ദേവരാജന്‍ ഉണ്ടായത്. എട്ടാം വയസില്‍ കണ്ട വലിയ ഒരു സ്വപ്നം അദ്ദേഹം യാഥാര്‍ത്ഥ്യമാക്കിയത് 88-ാം വയസിലാണ്.
കര്‍ഷകനായ ദേവരാജന്‍ ഇന്ന് 33 ലക്ഷം വിലവരുന്ന മെര്‍സിഡസ് ബെന്‍സ് ബി ക്ലാസ് കാറിന്റെ ഉടമയാണ്. തമിഴ്നാട് സ്വദേശിയാണ് അദ്ദേഹം. എട്ടു വയസുള്ളപ്പോഴാണ് ദേവരാജന്‍ ആദ്യമായി ബെന്‍സ് കാര്‍ കാണുന്നത്. കാറിന്റെ പേരോ വിലയോ ഒന്നുമറിയില്ലെങ്കിലും പണമുണ്ടാക്കി അതുപോലൊന്ന് വാങ്ങണമെന്ന് അന്നേ ഉറപ്പിച്ചു. പിന്നീട് ആ ആഗ്രഹത്തിന് എല്ലാ പിന്തുണയുമേകി കുടുംബാംഗങ്ങളും ഒപ്പം നിന്നു.
Discussion about this post