ബംഗളൂരു: ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനി താമസിക്കുന്ന കെട്ടിടത്തിന്റെ 29ാം നിലയിലെ ബാല്‍ക്കണിയില്‍ നിന്നും ചാടി ജീവനൊടുക്കി. ബംഗളൂരുവിലാണ് സംഭവം. ഫ്ളാറ്റിന്റെ 29-ാം നിലയിലെ ബാല്‍ക്കണിയില്‍നിന്ന് ചാടിയാണ് ഏഴാംക്ലാസ് വിദ്യാര്‍ഥിനിയായ 12വയസുകാരി മരിച്ചത്.
ബുധനാഴ്ച പുലര്‍ച്ചെ അഞ്ചിന് ബേഗുര്‍ റോഡിലാണ് സംഭവം. ശബ്ദംകേട്ടെത്തിയ സെക്യൂരിറ്റി ജീവനക്കാരനാണ് കുട്ടിയെ തറയില്‍ രക്തത്തില്‍ കുളിച്ചനിലയില്‍ ആദ്യം കണ്ടെത്തിയത്.
ഉടനെ തന്നെ അപ്പാര്‍ട്ട്മെന്റിലെ ആളുകളെ വിവരമറിയിച്ചു. കുട്ടിയെ സമീപത്തെ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു പുലര്‍ച്ചെ നാലരയോടെ കുട്ടി മുറിക്ക് പുറത്തുനില്‍ക്കുന്നത് അമ്മ കണ്ടിരുന്നു.
also read- 90 മണിക്കൂറോളം ജനവാസമേഖലയില്‍ കറക്കം, വയനാട്ടിനെ ഭീതിയിലാഴ്ത്തിയ കരടി കാടുകയറി
എന്താണ് കാര്യമെന്ന് തിരക്കിയപ്പോള്‍ വ്യക്തമായ മറുപടിനല്‍കാതെ മുറിയുടെ അകത്തേക്ക് പോവുകയായിരുന്നു എന്നും പോലീസ് പറഞ്ഞു. കുട്ടിയുടെ പിതാവ് സോഫ്റ്റ്വെയര് എന്ജിനിണ്. ദമ്പതിമാരുടെ ഏക മകളാണ് മരിച്ചത്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 04712552056)
Discussion about this post