മുന്നാക്ക സംവരണ നിയമ ഭേദഗതി ബില്‍ രാജ്യസഭയില്‍ അവതരിപ്പിച്ചു. ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടു. സംവരണ ബില്ലിന് മുമ്പ് പൗരത്വബില്ലില്‍ ചര്‍ച്ച വേണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.
പ്രതിപക്ഷ ബഹളത്തെത്തുടര്‍ന്ന് സഭ പുനരാരംഭിച്ചപ്പോള്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് പൌരത്വ ബില്ലില്‍ പ്രസ്താവന നടത്തി. ഇപ്പോള്‍ സംവരണ ബില്ലില്‍ ചര്‍ച്ച നടക്കുകയാണ്.
ലോക്സഭ പാസാക്കിയ മുന്നാക്ക സംവരണ ബില്‍ ചരിത്രപരമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് ഉപയോഗപ്രദമാകുന്നതാണ് ബില്ലെന്നും മോദി പറഞ്ഞു.
Discussion about this post