അയോധ്യ: അയോധ്യയിലെ പ്രാണപ്രതിഷ്ഠ ചടങ്ങില്‍ പങ്കെടുത്ത് ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്റെ (ഐഒഎ) പ്രസിഡന്റും ഒളിംപ്യനുമായ പിടി ഉഷ. അയോധ്യയും സരയൂ നദിയും സന്ദര്‍ശിക്കുന്ന ചിത്രങ്ങള്‍ ഉഷ എക്‌സില്‍ പങ്കുവച്ചു.
‘സരയൂ നദീ തീരത്തെ ദിവ്യമായ ശാന്തിയും സമാധാനവും അനുഭവിക്കാനായി. അയോധ്യയുടെയും രാമന്റെയും സാക്ഷ്യപത്രമായി, ഇന്നും സമൃദ്ധിയോടെ ജനങ്ങളെ അനുഗ്രഹിച്ച് സരയൂ നിലകൊള്ളുന്നു.” ചിത്രം പങ്കുവച്ച് ഉഷ കുറിച്ചു.
‘സംപൂജ്യനായ ഭഗവാന്‍ രാമന്റെ ജന്മഭൂമിയായ ഈ പുണ്യമണ്ണില്‍ എത്താനായതില്‍ വളരെയേറെ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു. അദ്ദേഹത്തിന്റെ തത്വങ്ങളും ധാര്‍മികതയും തുടര്‍ന്നും നമ്മളെ ശരിയായ പാതയിലൂടെ നയിക്കും. പ്രാണപ്രതിഷ്ഠയില്‍ പങ്കെടുക്കാന്‍ സാധിക്കുന്നതിലൂടെ ഞാന്‍ അനുഗ്രഹിക്കപ്പെട്ടു.” പിടി ഉഷ മറ്റൊരു പോസ്റ്റില്‍ പറഞ്ഞു. ഞായറാഴ്ച വൈകുന്നേരമാണ് രാംലല്ലയുടെ പ്രാണപ്രതിഷ്ഠാ ചടങ്ങിനായി പി ടി ഉഷ എത്തിയത്.
Experienced tranquility and divine peace at the banks of the Sarayu river. The river stands testimony to the history of Ayodhya and Lord Ram, blessing the people even today with her riches. pic.twitter.com/UPBloGGJON
— P.T. USHA (@PTUshaOfficial) January 22, 2024