ലോകത്തിലെ മൂന്നാമത്തെ വലിയ ക്ഷേത്രം, ചെലവ് 1800 കോടി! രാമക്ഷേത്രത്തിന്റെ പ്രത്യേകതകള്‍ ഇവയൊക്കെയാണ്

2.7 ഏക്കറില്ലായാണ് പ്രധാന ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

അയോധ്യ: ലോകത്തെ മൂന്നാമത്തെ വലിയ ഹിന്ദു ക്ഷേത്രമാണ് അയോധ്യയിലെ രാമക്ഷേത്രം. 1,800 കോടിയില്‍ അധികം ചെലവാക്കിയാണ് രാമ ക്ഷേത്രത്തിന്റെ നിര്‍മാണം. 2500 കോടിയിലേറെ രൂപയാണ് ക്ഷേത്ര നിര്‍മാണത്തിന് വിശ്വാസികളില്‍ നിന്ന് സംഭാവനയായി ലഭിച്ചത്. 2.7 ഏക്കറില്ലായാണ് പ്രധാന ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

ഗ്രൗണ്ട്, ഒന്നാം നില, രണ്ടാം നില എന്നീ മൂന്ന് തലങ്ങളിലാണ് ക്ഷേത്രം. ഓരോ നിലയ്ക്കും 20 അടി ഉയരമുണ്ടാകും. ക്ഷേത്ര ഗോപുരത്തിന് 161 അടിയാണ് ഉയരം. മൂന്ന് നിലകളിലായാണ് ക്ഷേത്രം നിര്‍മിച്ചിട്ടുള്ളത്. തേക്കില്‍ തീര്‍ത്ത 44 വാതിലുകളുണ്ട്. ക്ഷേത്രത്തിനായി കേരളം, മഹാരാഷ്ടട്ര എന്നിവടങ്ങളില്‍ നിന്നാണ് തേക്കിന്‍ തടി എത്തിച്ചത്. അതുപോലെ രാജസ്ഥാനില്‍ നിന്ന് പിങ്ക് നിറത്തിലുള്ള കല്ലുകള്‍, തെലങ്കാന, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്നായി ഗ്രാനൈറ്റും ക്ഷേത്രത്തിനായി എത്തിച്ചു.

പ്രധാന ക്ഷേത്രത്തിനൊപ്പം ഏഴ് ഉപക്ഷേത്രങ്ങളുമുണ്ട്. ദ്രാവിഡ ശൈലിയില്‍ 14 അടി വീതിയില്‍ ചുറ്റുമതില്‍ പണിതിട്ടുണ്ട്. ക്ഷേത്രത്തിന്റെ നിര്‍മാണത്തിന് കോണ്‍ക്രീറ്റോ ഇരുമ്പോ ഉപയോഗിച്ചില്ലെന്നുള്ളതും പ്രത്യേകതയാണ്.

235 അടി വീതിയും 360 അടി നീളവും 161 അടി ഉയരവും 54,700 ചതുരശ്രയടി വിസ്തീര്‍ണവുമാണ് ക്ഷേത്രത്തിന്. പ്രദക്ഷിണ വഴി കൂടി ചേര്‍ക്കുമ്പോള്‍ ഇത് ഒന്‍പതേക്കറോളം വരും. മ്യൂസിയവും മറ്റ് നിര്‍മിതികളും കൂടി ചേരുമ്പോള്‍ അയോധ്യയിലെ രാമക്ഷേത്രം 70 ഏക്കറിലാണ് സ്ഥിതി ചെയ്യുന്നത്.

Exit mobile version