ന്യൂഡല്‍ഹി : അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കുമെന്ന് സ്വയം പ്രഖ്യാപിത ആള്‍ദൈവം നിത്യാനന്ദ. ലൈംഗികാതിക്രമം ഉള്‍പ്പെടെയുള്ള കേസുകളിലെ പ്രതിയായ നിത്യാനന്ദ നിലവില്‍ ഒളിവില്‍ കഴിയുകയാണ്.
എക്സിലൂടെയാണ് അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കുമെന്ന് നിത്യാനന്ദ അറിയിച്ചിരിക്കുന്നത്. പ്രാണപ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കാന്‍ തനിക്ക് ക്ഷണം കിട്ടിയതായും പങ്കെടുക്കുമെന്നും നിത്യാനന്ദ എക്സില്‍ കുറിച്ചു.
ശ്രീരാമന് പ്രാണപ്രതിഷ്ഠാ ചടങ്ങില്‍ ക്ഷേത്രത്തിലെ വിഗ്രഹത്തില്പ്രവേശിക്കുകയും ലോകത്തെ അനുഗ്രഹിക്കുന്നതിനായി ഇറങ്ങുകയും ചെയ്യുമെന്നും ചരിത്രപരവും അസാധാരണവുമായ ഈ ചടങ്ങ് പാഴാക്കരുതെന്ന് നിത്യാനന്ദ കുറിച്ചു.
നാളെയാണ് അയോധ്യയില്‍ പ്രാണപ്രതിഷ്ഠാ ചടങ്ങ് നടക്കുക. പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കും. കനത്ത സുരക്ഷയാണ് ഇവിടം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
Discussion about this post