കേന്ദ്രസര്‍ക്കാര്‍ ഇടക്കാല ബജറ്റ് ഫെബ്രുവരി ഒന്നിന് നടക്കും

ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം ജനുവരി 31ന് ആരംഭിക്കും. ഇന്ന് ചേര്‍ന്ന പാര്‍ലമെന്ററി കാര്യ മന്ത്രിസഭ സമിതിയാണ് ബജറ്റ് സമ്മേളനത്തിന്റെ തീയതി നിശ്ചയിച്ചത്. കേന്ദ്രസര്‍ക്കാര്‍ ഇടക്കാല ബജറ്റ് ഫെബ്രുവരി ഒന്നിനും നടക്കും.

ജനുവരി 31 മുതല്‍ ഫെബ്രുവരി 13 വരെ പാര്‍ലമെന്റ് ബജറ്റ് സമ്മേളനം ചേരും. ലോക്‌സഭാ തെരെഞ്ഞെടുപ്പിന് മുന്‍പുള്ള അവസാന പാര്‍ലമെന്റ് സമ്മേളനമായിരിക്കും ഇത്.

Exit mobile version