കൊൽക്കത്ത: അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് ജനുവരി 22ന് നടക്കാനിരിക്കെ പ്രതികരണവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. അയോധ്യയിലെ ചടങ്ങ് രാഷ്ട്രീയ പരിപാടിയാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. താൻ മതത്തെ മുതലെടുക്കാൻ ശ്രമിക്കാറില്ലെന്നും മതത്തിന്റെ തത്വങ്ങളിൽ ജീവിക്കാനാണ് ശ്രമിക്കുന്നതെന്നുംഭാരത് ജോഡോ ന്യായ് യാത്രക്കിടെ രാഹുൽ പ്രതികരിച്ചു.
ആസാമിലെ ലഖിംപൂർ ജില്ലയിലെ ബോഗി നദിയിൽ നിന്നാണ് മൂന്നാം ദിന പര്യടനം ആരംഭിച്ചത്. മൂല്യങ്ങൾ ജീവിതത്തിൽ പകർത്തുകയാണ് യഥാർഥ വിശ്വാസികൾ ചെയ്യേണ്ടതെന്ന് പര്യടനത്തിനിടെ രാഹുൽ
വിശദീകരിച്ചു. രാഹുൽ ഗാന്ധി പറഞ്ഞു. യാത്ര ഇന്ന് അരുണാചൽ പ്രദേശിലേക്ക് കടക്കുകയാണ്.
ഇതിനിടെ ‘ഭാരത് ജോഡോ ന്യായ് യാത്ര’ വാഹനങ്ങൾക്ക് നേരെ കരുതിക്കൂട്ടിയുള്ള ആക്രമണം നടക്കുന്നതായി കോൺഗ്രസ് ആരോപിച്ചു. ബിജെപി യുവജന വിഭാഗം ഭാരതീയ ജനതാ യുവമോർച്ച(ബിജെഐഎം) ആണ് പിന്നിലെന്നു ആരോപിച്ച് പരാതി നൽകാൻ ഒരുങ്ങുകയാണ് പോലീസ്.
രാഹുലിന്റെ യാത്രയെ സ്വീകരിക്കാൻ തയ്യാറാക്കിയ കട്ടൗട്ടുകൾ കയറ്റി വന്ന ട്രക്കുകൾ ബിജെഐഎം പ്രവർത്തകർ തകർത്തെന്നും മല്ലികാർജുൻ ഖാർഗെയുടെയുടെ രാഹുൽ ഗാന്ധിയുടെയും ചിത്രങ്ങൾ പതിച്ച ബാനറുകളും കട്ടൗട്ടുകളും നശിപ്പിച്ചു. ഇവ വികൃതമാക്കിയെന്നും കോൺഗ്രസ് ആരോപിച്ചു.
Discussion about this post