ന്യൂഡൽഹി: നുവരി 22ന് നടക്കുന്ന അയോധ്യയിലെ ശ്രീരാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്കുള്ള ക്ഷണക്കത്ത് ലഭിച്ചതായി അറിയിച്ച് ഇന്ത്യൻ വനിതാ ക്രിക്കറ്റ് മുൻക്യാപ്റ്റൻ മിഥാലി രാജ്. മിഥാലിയുടെ അസാന്നിധ്യത്തിൽ താരത്തിന്റെ അമ്മയാണ് ക്ഷണക്കത്ത് കൈപ്പറ്റിയത്.
ഇക്കാര്യം പിന്നീട് മിഥാലി രാജ് തന്നെയാണ് ചിത്രവും വിവരവും സംബന്ധിച്ച് എക്സിൽ പോസ്റ്റ് ചെയ്തത്. അയോധ്യയിലെ ശ്രീരാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്കുള്ള ക്ഷണം ലഭിച്ചതിൽ ഭാഗ്യവതിയാണെന്നും തനിക്കുവേണ്ടി അമ്മയാണ് ക്ഷണക്കത്ത് കൈപ്പറ്റിയതെന്നും മിഥാലി എക്സിൽ കുറിക്കുകയായിരുന്നു,
ചടങ്ങിലേക്ക് ക്രിക്കറ്റ് താരങ്ങളായ സച്ചിൻ തെണ്ടുൽക്കർ, മഹേന്ദ്രസിങ് ധോണി, വിരാട് കോഹ്ലി, രവിചന്ദർ അശ്വിൻ എന്നിവർക്ക് ക്ഷണക്കത്ത് ലഭിച്ചിരുന്നു. കോഹ് ലിക്ക് ചടങ്ങിൽ പങ്കെടുക്കാനായി ബിസിസിഐ ലീവ് അനുവദിച്ചതായുള്ള വാർത്തയും പുറത്തുവന്നിരുന്നു.
ജനുവരി 22-നാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സാന്നിധ്യത്തിൽ അയോധ്യയിൽ പ്രതിഷ്ഠാ ചടങ്ങ് നടക്കുന്നത്. രാഷ്ട്രീയ നേതാക്കൾ, കായിക-ചലച്ചിത്ര താരങ്ങൾ, മറ്റു നിരവധി പ്രമുഖരും ചടങ്ങിൽ പങ്കെടുക്കും.
Discussion about this post