ചെന്നൈ: കാളയെ കൊണ്ട് ജീവനുള്ള പൂവന്‍കോഴിയെ തീറ്റിച്ച സംഭവത്തില്‍ യുട്യൂബര്‍ക്കും സുഹൃത്തുക്കള്‍ക്കുമെതിരെ കേസ്. തമിഴ്നാട്ടിലാണ് സംഭവം. സേലം ചിന്നപ്പട്ടിയിലെ യുട്യൂബറായ രാഘുവിനും രണ്ട് സുഹൃത്തുക്കള്‍ക്കുമെതിരെയാണ് പോലീസ് കേസെടുത്തത്.
2023 ഡിസംബര്‍ 22നായിരുന്നു രഘു ജല്ലിക്കെട്ട് മത്സരത്തിനായി എത്തിച്ച കാളയെ കൊണ്ട് ജീവനുള്ള പൂവന്‍കോഴിയെ തീറ്റിക്കുന്ന വീഡിയോ സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തത്. വീഡിയോ വൈറലായിരുന്നു.
also read:അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാദിനം; സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് അവധി പ്രഖ്യാപിച്ച് ഗുജറാത്ത് സര്‍ക്കാര്‍
ഇത് ശ്രദ്ധയില്‍പ്പെട്ടതോടെ ചെന്നൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പീപ്പിള്‍ ഫോര്‍ ക്യാറ്റില്‍ ഇന്ത്യയുടെ പ്രവര്ത്തകന് അരുണ്‍ പ്രസന്നയാണ് പോലീസില്‍ പരാതി നല്‍കിയത്. ഇതിലാണ് പോലീസ് കേസെടുത്തത്.
‘ജീവനുള്ള കോഴിയെയാണ് കാളയെ നിര്‍ബന്ധിച്ച് തീറ്റിച്ചത്. അവരില്‍ രണ്ടുപേര്‍ കാളയുടെ കൊമ്പ് ബലമായി പിടിച്ചുവച്ചു.’ ഇതിനിടെ ഒരാള്‍ കോഴിയെ കാളയുടെ വായിലിറക്കി തീറ്റിപ്പിക്കുകയും മറ്റൊരാള്‍ വീഡിയോ പകര്‍ത്തുകയുമായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു.
മൃഗങ്ങളോടുള്ള ക്രൂരത തടയല്‍ അടക്കമുള്ള വകുപ്പുകള്‍ പ്രകാരം വ്യാഴാഴ്ചയാണ് രഘുവിനും സംഘത്തിലെ മറ്റു രണ്ട് പേര്‍ക്കുമെതിരെ പോലീസ് കേസെടുത്തത്.
Discussion about this post