ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡി അയോധ്യ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാച്ചടങ്ങിൽ പങ്കെടുക്കുന്നതിനായി കഠിനമായ വ്രതാനുഷ്ഠാനത്തിലെന്ന് റിപ്പോർട്ട്. മുൻപ് രാജ്യത്തെ അഭിസംബോധന ചെയ്ത് മോഡി താൻ വ്രതമെടുക്കുകയാണ് എന്ന് അറിയിച്ചിരുന്നു. ഇപ്പോഴിതാ ഇതുശരിവെയ്ക്കുന്നതാണ് റിപ്പോർട്ടുകൾ.
മോഡിയുടെ വ്രതാനുഷ്ഠാനങ്ങൾ കഠിനമാണെന്നും വേദങ്ങളിലും യോഗസൂത്രങ്ങളിലും നിഷ്‌കർഷിച്ചിരിക്കുന്ന യമ നിയമങ്ങൾ ആണ് പ്രധാനമന്ത്രി കണിശ്ശമായി പാലിക്കുന്നതെന്നുമാണ് റിപ്പോർട്ട്.
മോഡി പതിനൊന്ന് ദിവസമാണ് വ്രതമെടുക്കുന്നത്. ഒരു പുതപ്പ് മാത്രം ഉപയോഗിക്കുന്നതും നിലത്ത് കിടന്നുറങ്ങുന്നതും ശരീരം വിഷമുക്തമാക്കുന്നതും ഉൾപ്പടെയുള്ള രീതിയാണ് പിന്തുടരുന്നതെന്ന് ഔദ്യോഗികവൃത്തങ്ങൾ അറിയിച്ചു.
also read- അയോധ്യയിൽ പ്രതിഷ്ഠിക്കാനുള്ള രാംലല്ല വിഗ്രഹം ക്ഷേത്രത്തിലെത്തിച്ചു; വീഡിയോ പുറത്ത്
ഇളനീർ മാത്രമാണ് അദ്ദേഹം കുടിയ്ക്കുന്നതെന്നും പ്രധാനമന്ത്രിയോടടുത്ത വൃത്തങ്ങൾ പറഞ്ഞു. ക്ഷേത്രപ്രതിഷ്ഠയോടനുബന്ധിച്ചുള്ള അനുഷ്ഠാനകർമങ്ങൾ ജനുവരി 12നാരംഭിച്ചിരിക്കുകയാണ്. രാമക്ഷേത്ര പ്രതിഷ്ഠാച്ചടങ്ങിന്റെ പൂജയ്ക്ക് പ്രധാനമന്ത്രി നേതൃത്വം നൽകുമെന്ന് മുഖ്യകാർമികത്വം വഹിക്കുന്നവരും വെളിപ്പെടുത്തിയിട്ടുണ്ട്.
Discussion about this post