ബംഗളൂരു: മൈസൂരിൽ നിന്നും യശ്വന്ത്പുര റെയിൽവേ സ്റ്റേഷനിൽ എത്തിയ ട്രെയിനിൽ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി. ട്രെയിനെത്തി സ്റ്റേഷനിൽ നിർത്തിയിട്ടപ്പോഴാണ് കമ്പാർട്ട്മെന്റിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്.
മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ട്രെയിൻ ശുചീകരിക്കാനെത്തിയ തൊഴിലാളികളാണ് മൃതദേഹം കണ്ടത്. യുവാവിന്റെത് ആത്മഹത്യയാണെന്നാണ് സംശയിക്കുന്നത്. പരിശോധനയിൽ യുവാവിന്റെ വസ്ത്രത്തിൽനിന്ന് രണ്ട് ട്രെയിൻ ടിക്കറ്റുകളാണ് ലഭിച്ചത്.
അതിലൊന്ന് ജനുവരി 15-ന് തൃശ്ശൂരിൽനിന്ന് ബംഗളൂരുവിലേക്ക് യാത്ര ചെയ്തതിന്റെയാണ്. മറ്റൊന്ന് ജനുവരി 16-ന് ബംഗളൂരുവിൽനിന്ന് മൈസൂരുവിലേക്കും യാത്രചെയ്ത ടിക്കറ്റാണ് കണ്ടെടുത്തത്.
അതുകൊണ്ടു തന്നെ ഇതുസംബന്ധിച്ച് കൂടുതൽ വിവരങ്ങൾ കണ്ടെത്താനായി ആർപിഎഫ് സംഘം തൃശ്ശൂർ ആർപിഎഫുമായി ബന്ധപ്പെട്ടിട്ടുണ്ട്. അന്വേഷണം
തുടരുകയാണ്.
ALSO READ- അയോധ്യയിൽ പ്രതിഷ്ഠിക്കാനുള്ള രാംലല്ല വിഗ്രഹം ക്ഷേത്രത്തിലെത്തിച്ചു; വീഡിയോ പുറത്ത്
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോൾ ‘ദിശ’ ഹെൽപ് ലൈനിൽ വിളിക്കുക. Toll free helpline number: 1056, 0471-2552056)
Discussion about this post