ലഖ്നൗ: തമിഴ്നാട്ടില്‍ നിന്ന് അയോധ്യയിലേക്ക് കരിമരുന്നുമായി പോയ ട്രക്കിന് തീപ്പിടിച്ചു. ജനുവരി 22-ന് നടക്കുന്ന രാമക്ഷേത്ര പ്രതിഷ്ഠാച്ചടങ്ങിനോടനുബന്ധിച്ചുള്ള ആഘോഷപരിപാടികള്‍ക്കുള്ള കരിമരുന്നാണ് വാഹനത്തിലുണ്ടായിരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഉത്തര്‍പ്രദേശിലെത്തിയ വാഹനത്തിന് ചൊവ്വാഴ്ച രാത്രിയാണ് തീപ്പിടിച്ചത്.
#WATCH Live pictures of the explosion: On January 22, a sudden fire broke out in a truck full of firecrackers going from Tamil Nadu to Ayodhya for the consecration of Ram temple in #Ayodhya.. Explosion started. #RamMandirPranPratishta #explosion #firecrackers #unnao #TamilNadu pic.twitter.com/5FwYCLvF45
— chandan jha (@chandan_jha_11) January 17, 2024
ഉന്നാവ് പൂര്‍വ കോട്വാലിയിലെ ഖാര്‍ഗി ഖേഡ ഗ്രാമത്തില്‍വെച്ചാണ് അപകടമുണ്ടായതെന്നാണ് വിവരം. പ്രദേശവാസികള്‍ പകര്‍ത്തിയ വീഡിയോദൃശ്യങ്ങളില്‍ ട്രക്കില്‍ മൊത്തമായി തീപടര്‍ന്നിരിക്കുന്നതും പടക്കങ്ങള്‍ പൊട്ടുന്നതും കാണാം. മൂന്ന് മണിക്കൂറിലേറെ നേരമെടുത്താണ് തീ കെടുത്താന്‍ സാധിച്ചതെന്ന് അധികൃതര്‍ പറഞ്ഞു.
VIDEO | A truck carrying fireworks caught fire in Unnao, UP earlier today. More details are awaited. pic.twitter.com/FUPZ9jDW9b
— Press Trust of India (@PTI_News) January 17, 2024
എന്നാല്‍, ഇക്കാര്യം ഒദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമല്ല. അപകടത്തില്‍ ആര്‍ക്കും പരിക്കില്ലെന്നാണ് റിപ്പോര്‍ട്ട്.
Discussion about this post