മുംബൈ: മുംബൈയിലെത്തിയ വിമാനത്തിൽ നിന്നും ഇറങ്ങിയ യാത്രക്കാർക്ക് റൺവേയിലിരുന്ന് ഭക്ഷണം കഴിക്കേണ്ടിവന്ന സംഭവത്തിൽ മാപ്പ് പറഞ്ഞ് ഇൻഡിഗോ. ഞായറാഴ്ച സാമൂഹ്യ മാധ്യമങ്ങളിൽ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെയാണ് ഇൻഡിഗോ എയർലൈൻ മാപ്പ് പറഞ്ഞ് പ്രസ്താവന പുറത്തിറക്കിയത്.
മുംബൈയിലെ ഛത്രപതി ശിവജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളവും സംഭവത്തിൽ ഔദ്യോഗികമായ പ്രസ്താവന പുറത്തിറക്കിയിട്ടുണ്ട്.
‘മോശം കാലാവസ്ഥയെ തുടർന്ന് ഇൻഡിഗോ 6E2195 നമ്പർ വിമാനം വഴിതിരിച്ചുവിടുകയായിരുന്നു. ഗോവയിൽ തന്നെ വിമാനം വൈകിയെത്തിയതിനാൽ യാത്രക്കാർക്കും വിമാനത്തിൽ നിന്നും പുറത്തേക്കിറങ്ങാൻ തിടുക്കമുണ്ടായിരുന്നു.’- എന്നാണ് വിമാനത്താവള്തിന്റെ വിശദീകരണം.
അതേസമയം, ‘2024 ജനുവരി 14ന് ഗോവ – ഡൽഹി 6E2195 നമ്പർ ഇൻഡിഗോ വിമാനവുമായി ബന്ധപ്പെട്ട സംഭവം ശ്രദ്ധയിൽപ്പെട്ടു. ഡൽഹിയിലെ കനത്ത മൂടൽമഞ്ഞിനെത്തുടർന്ന് വിമാനം മൂംബൈയിലേക്ക് തിരിച്ചുവിടുകയായിരുന്നു.’
‘ഞങ്ങളുടെ യാത്രക്കാരോട് ആത്മാർഥമായി ക്ഷമ ചോദിക്കുന്നു. സംഭവം ഞങ്ങൾ അന്വേഷിക്കുകയാണ്. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനായി വേണ്ട നടപടികൾ സ്വീകരിക്കും’, – ഇൻഡിഗോ എയർലൈൻ പ്രസ്താവനയിൽ വ്യക്തമാക്കിയതിങ്ങനെ.
Hope the hapless passengers are not charged additional service charges for unique location dining experience by @IndiGo6E https://t.co/hur7TAdWN5
— Priyanka Chaturvedi🇮🇳 (@priyankac19) January 15, 2024
Discussion about this post