നൃൂഡല്‍ഹി: കേന്ദ്ര മന്ത്രിക്ക് എതിരെ ലൈംഗിക ആരോപണവുമായി മാധ്യമ പ്രവര്‍ത്തക രംഗത്ത്. കേന്ദ്ര മന്ത്രിയും ടെലിഗ്രാഫ് ദിനപത്രത്തിന്റെ സ്ഥാപക എഡിറ്ററുമായ എംജെ അക്ബറിന് എതിരെ ആണ് ആരോപണം. മീറ്റു ക്യാമ്പെയിന്റെ ഭാഗമായി മാധ്യമ പ്രവര്‍ത്തക പ്രിയ രമണി ആണ് ആരോപണം ഉന്നയിച്ചത്. ദി വോഗ് എന്ന ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ എഴുതിയ ലേഖനത്തിലാണ് ആരോപണം.
2017ല്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് പ്രിയ രമണി ലൈംഗിക ആരോപണം ഉന്നയിക്കുന്നത്. എന്നാല്‍ അന്ന് ലേഖനത്തില്‍ അക്ബറിന്റെ പേര് പരാമര്ച്ചിരുന്നില്ല. എന്നാല്‍ അക്ബറിന്റെ പേര് കഴിഞ്ഞ ദിവസം ട്വിറ്ററിലൂടെ പ്രിയവെളിപ്പെടുത്തുകയായിരുന്നു. 1994 മുംബൈയിലെ ഒരു ഹോട്ടല്‍ മുറിയില്‍ വച്ചാണ് ആദ്യ പീഡന ശ്രമം എന്നും പ്രിയ രമണി പറയുന്നു.
I began this piece with my MJ Akbar story. Never named him because he didn’t “do” anything. Lots of women have worse stories about this predator—maybe they’ll share. #ulti https://t.co/5jVU5WHHo7
— Priya Ramani (@priyaramani) October 8, 2018
Discussion about this post