അഹമ്മദാബാദ്: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സഹോദരി അന്തരിച്ചു. മൂത്ത സഹോദരി രാജേശ്വരിബെന്‍ ഷായാണ് വിടവാങ്ങിയത്. തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം.
മുംബൈയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ഏറെ കാലമായി ചികിത്സയിലായിരുന്നു. മൃതദേഹം അഹമ്മദാബാദിലെ വസതിയിലെത്തിച്ചു.
also read:മലപ്പുറത്ത് കളിച്ചുകൊണ്ടിരിക്കെ രണ്ട് വയസുകാരന്‍ കുളത്തില്‍ വീണ് മരിച്ചു
തല്‍തേജ് ശ്മശാനത്തിലാണ് സംസ്‌കാരം നടക്കും. ബിജെപി പ്രവര്‍ത്തകര്‍ക്കൊപ്പം മകരസംക്രാന്തി ആഘോഷിക്കാന്‍ അമിത് ഷാ ഞായറാഴ്ച മുതല്‍ അഹമ്മദാബാദിലുണ്ട്.
എന്നാല്‍ മൂത്തസഹോദരിയുടെ വിയോഗത്തെ തുടര്‍ന്ന് അമിത് ഷായുടെ എല്ലാ പരിപാടികളും റദ്ദാക്കിയതായാണ് വിവരം.