ന്യൂഡല്‍ഹി; കഴിഞ്ഞ ഒക്ടോബര്‍ 23 ന് അര്‍ദ്ധരാത്രി നാടകീയ നീക്കങ്ങളിലൂടെ പുറത്താക്കപ്പെട്ട അലോക് വര്‍മ സിബിഐ ഡയറക്ടറായി വീണ്ടും ചുമതലയേറ്റു. കേന്ദ്ര സര്‍ക്കാര്‍ നടപടി സുപ്രീം കോടതി ഇന്നലെ റദ്ദാക്കിയിരുന്നു. ഇന്ന് രാവിലെ 10.45 നാണ് അലോകവര്മ വീണ്ടും അധികാരം ഏറ്റെടുത്തിരിക്കുന്നത്.
അതേസമയം ഭാഗികമായ അധികാരങ്ങളോടെയാണ് അലോക് വര്‍മയുടെ തിരിച്ച് വരവ് നയപരമായ കാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ തല്ക്കാലം അധികാരമില്ല. അലോക് വര്‍മയുമായി ബന്ധപ്പെട്ട് ഉന്നതതല സമിതി യോഗത്തില്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്ക്ക് പകരം ജസ്റ്റീസ് എകെ സിക്രിയാണ് പങ്കെടുക്കുന്നത്.
സുപ്രീംകോടതി വിധിക്ക് ശേഷം ഇന്ന് സിബിഐ ഡയറക്ടറായി ചുമതലയേല്‍ക്കാന്‍ എത്തിയ അലോക് വര്‍മയെ ആക്റ്റിംഗ് ഡയറക്ടര്‍ ആയി പ്രവര്‍ത്തിച്ചിരുന്ന എന്‍ നാഗേഷ്വര്‍ റാവു സ്വീകരിച്ചു. പുതിയ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനും, പ്രഥമിക അന്വേഷണങ്ങള്‍ക്ക് ഉത്തരവിടുന്നതിനും അലോക് വര്‍മക്ക് തടസങ്ങള്‍ ഉണ്ടാകില്ലയെന്നാണ് പൊതുവിലുള്ള വിലയിരുത്തല്‍.
Discussion about this post