ന്യൂഡൽഹി: ആറ് മാസം പ്രായമുള്ള കൈക്കുഞ്ഞുമായി ഫ്ളാറ്റിന്റെ 16-ാം നിലയിൽ നിന്ന് ചാടി യുവതി ജീവനൊടുക്കി. ഗ്രേറ്റർ നോയിഡയിൽ ബിഷ്റാഖ് ഏരിയാ പോലീസ് സ്റ്റേഷൻ പരിധിയിൽ ബുധനാഴ്ച രാത്രിയിലായിരുന്നു സംഭവം.
ലാ റെസിഡൻഷ്യ സൊസൈറ്റിയിലെ ടവർ 2-ൽ നിന്ന്ശബ്ദം കേട്ട് സുരക്ഷാ ജീവനക്കാർ സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് യുവതിയേയും കുഞ്ഞിനേയും ചോരയിൽ കുളിച്ചനിലയിൽ കണ്ടെത്തിയത്.
ഇരുവരേയും ആശുപത്രിയിൽ എത്തിക്കുന്നതിന് മുമ്പ് തന്നെ മരണം സംഭവിച്ചു. വിവരമറിഞ്ഞ് എത്തിയ പോലീസ് മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിന് അയച്ചു. 33-കാരിയായ യുവതി വിഷാദരോഗത്തിന് ചികിത്സയിലായിരുന്നു എന്നാണ് ബന്ധുക്കളുടെ മൊഴി.
2021-ൽ വിവാഹിതയായ യുവതി ആറുമാസം മുമ്പ് മകളെ പ്രസവിച്ചതുമുതൽ ആരോഗ്യ പ്രശ്നങ്ങൾ നേരിട്ടിരുന്നു. യുവതിക്ക് വിഷാദരോഗം ബാധിച്ചിരുന്നതായും സഹോദരൻ പറഞ്ഞെന്നാണ്ബിഷ്റാഖ് പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ അരവിന്ദ് സിങ് അറിയിച്ചത്.
Discussion about this post