ന്യൂഡൽഹി: ഒടുവിൽ അയോധ്യാ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്ക് ലഭിച്ച ക്ഷണം നിരാകരിച്ച് കോൺഗ്രസ്.കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, മല്ലികാർജുൻ ഖർഗെ, അധിർ രഞ്ജൻ ചൗധരി എന്നിവർ പങ്കെടുക്കില്ലെന്ന് ഹൈക്കമാൻഡ് അറിയിച്ചു. ക്ഷേത്ര ചടങ്ങിനെ ബിജെപിയും ആർഎസ്എസും രാഷ്ട്രീയ വൽകരിക്കുന്നു. അതിനാൽ പങ്കെടുക്കില്ലെന്നു അറിയിച്ചെന്നാണ് കോൺഗ്രസ് നേതൃത്വം പ്രതികരിച്ചത്.
തുടക്കം മുതൽ അയോധ്യ പ്രതിഷ്ഠാ ചടങ്ങളിൽ പങ്കെടുക്കുന്നതിൽ കോൺഗ്രസിനുള്ളിൽ വിയോജിപ്പുണ്ടായിരുന്നു. പ്രതിഷ്ഠാ ചടങ്ങിലേക്ക് ക്ഷണം ലഭിച്ച അധിർരജ്ഞൻ ചൗധരിക്ക് വിയോജിപ്പ് പറഞ്ഞതായാണ് വിവരം. കോൺഗ്രസ് നേതാവ് സോണിയാ ഗാന്ധിക്കും അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയ്ക്കും പുറമെ അധിർരഞ്ജൻ ചൗധരിക്കാണ് ചടങ്ങിലേക്ക് ക്ഷണം ലഭിച്ചിരിക്കുന്നത്.
കൂടാതെ, മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിനും ക്ഷണമുണ്ട്. നേരത്തെ, സോണിയാ ഗാന്ധി ചടങ്ങിൽ പങ്കെടുക്കുമെന്ന് ദിഗ്വിജയ് സിംഗ് അറിയിച്ചിരുന്നു. സോണിയ നേരിട്ട് പങ്കെടുത്തില്ലെങ്കിൽ പ്രതിനിധിയെ അയക്കുമെന്നായിരുന്നു അന്നത്തെ പ്രതികരണം.
അതേസമയം, ചടങ്ങിൽ പങ്കെടുക്കുന്നതിൽ കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തിന്റെ വിയോജിപ്പും പ്രകടമായിരുന്നു. സർക്കാർ പങ്കാളിത്തമുള്ള ചടങ്ങെന്ന നിലയിൽ ലോക്സഭാ കക്ഷി നേതാവായ അധിർരഞ്ജൻ ചൗധരിയെ പങ്കെടുപ്പിക്കുന്നത് കുഴപ്പത്തിൽ ചാടിക്കില്ലെന്നാണ് കോൺഗ്രസിനുള്ളിലെ വാദം. എന്നാൽ, തനിക്ക് താത്പര്യമില്ലെന്നാണ് ചൗധരി അറിയിച്ചിരിക്കുന്നത്.
Discussion about this post