നോയിഡ: ക്രിക്കറ്റ് കളിക്കുന്നതിനിടെ യുവ എഞ്ചിനീയര്‍ കുഴഞ്ഞുവീണ് മരിച്ചു. യുവ എഞ്ചിനീയര്‍ വികാസ് നേഗിയാണ് മരണപ്പെട്ടത്. നോയ്ഡയിലെ പ്രാദേശിക ക്രിക്കറ്റ് മത്സരത്തിനിടെയാണ് സംഭവമുണ്ടായത്. ബാറ്റ് ചെയ്യുന്നതിനിടെ റണ്‍സ് നേടാനായി ഓടുന്നതിനിടെയാണ് പാതിവഴിയില്‍ പിച്ചില്‍ വീഴുകയായിരുന്നു.
തുടര്‍ന്ന് സഹകളിക്കാര്‍ ഓടിയെത്തി ഉടന്‍ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്. സ്ഥിരമായി ക്രിക്കറ്റ് കളിക്കാറുള്ളയാളാണ് വികാസെന്ന് സുഹൃത്തുക്കള്‍ പറയുന്നു. മുന്‍പ് കോവിഡ് സ്ഥിരീകരിച്ചിരുന്നെങ്കിലും കാര്യമായ മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നുമുണ്ടായിരുന്നില്ല.
സമീപകാലത്തായി രാജ്യത്ത് യുവാക്കളില്‍ ഹൃദയാഘാതം വര്‍ധിക്കുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ജീവിത ശൈലിയിലുണ്ടായ മാറ്റങ്ങളും വ്യായാമമില്ലാത്തതുമെല്ലാം കാരണമായി പറയുന്നു.
നേരത്തെ പ്രായമായവരിലാണ് ഹൃദയാഘാതനിരക്ക് കൂടുതലായി കണ്ടുവരുന്നതെങ്കില്‍ സമീപ കാലത്തായി 30 മുതല്‍ 40 വയസുവരെയുള്ളവരില്‍ വ്യാപകമായിട്ടുണ്ട്. ലോകത്തില്‍ തന്നെ ഹൃദയാഘാതം മൂലം മരണമടയുന്നവരില്‍ മുന്നിലാണ് ഇന്ത്യ.
Discussion about this post