ബംഗളൂരു: നാലു വയസുള്ള മകനെ കൊന്ന് ബാഗിലാക്കിയ അമ്മ അറസ്റ്റില്‍. ബംഗളൂരുവിലെ സ്റ്റാര്‍ട്ടപ് കമ്പനി ഉടയായ സുചന സേത് ആണ് അറസ്റ്റിലായത്. ഗോവയിലെ അപാര്ട്മെന്റില് വച്ച് മകനെ കൊലപ്പെടുത്തിയ ശേഷം ബാഗിലാക്കി ബംഗളൂരുവിലേക്ക് കാറില്‍ വരുമ്പോഴായിരുന്നു അറസ്റ്റ്. സുചനയുടെ ഭര്‍ത്താവിനായി ഗോവന്‍ പോലീസ് തിരച്ചില്‍ തുടങ്ങി. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് രംഗത്തെ 100 പ്രഗല്ഭ വനിതകളില്‍ ഒരാളയി ഇടം നേടിയയാളാണ് സുചന സേത്ത്.
ദിവസങ്ങള്‍ക്ക് മുന്‍പാണു സുചനയും മകനും ഉത്തര ഗോവ കണ്ടോളിനിലെ ഹോട്ടലില്‍ മുറിയെടുത്തത്. ഇന്നലെ ധൃതിപ്പെട്ടു നാട്ടിലേക്കു കാര്‍ മാര്‍ഗം മടങ്ങുകയും ചെയ്തു. ഇവര്‍ താമസിച്ചിരുന്ന മുറിയില്‍ രക്തക്കറ കണ്ടതോടെ ഹോട്ടലുകാര്‍ പോലീസിനെ അറിയിച്ചു. സിസിടിവി ദൃശ്യങ്ങളില്‍ സുചന മാത്രമാണു ഹോട്ടലില്‍ നിന്നു മടങ്ങിയതെന്നു പോലീസ് കണ്ടെത്തി.
തുടര്‍ന്ന് കാര്‍ ഡ്രൈവറുടെ ഫോണില്‍ വിളിച്ച ഗോവന്‍ പോലീസ് മകന കുറിച്ചു സുചനയോടു തിരക്കി. മകന് സുഹൃത്തിന്റെ കൂടെയുണ്ടെന്നു പറഞ്ഞ സുചന അവരുടെ മേല്‍വിലാസവും കൈമാറി. എന്നാല്‍ ഈ മേല്‍വിലാസം വ്യാജമാണന്നു സ്ഥിരീകരിച്ച ഗോവന്‍ പോലീസ് ടാക്സി ഡ്രൈവറോട് രഹസ്യമായി തൊട്ടടുത്തുള്ള സ്റ്റേഷനിലേക്കു കാറെത്തിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. ഈ സമയം ചിത്രദുര്‍ഗയിലെത്തിയ ഡ്രൈവര്‍ കാര്‍ സമീപത്തെ പോലീസ് സ്റ്റേഷനിലെത്തിച്ചു.
കാറിലുണ്ടായിരുന്ന ബാഗില്‍ നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെടുത്തു. ഗോവന്‍ പോലീസ് ചിത്രദുര്‍ഗയിലെത്തി സുചന സേത്തിനെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. 2020 ഇവര്‍ വിവാഹ മോചനം നേടിയിരുന്നു. എല്ലാ ഞയറാഴ്ചകളിലും കുട്ടിയെ അച്ഛനൊപ്പം അയക്കാന്‍ കോടതി നിര്‍ദേശിച്ചിരുന്നു. അത് തടയാനാണു കൊലപ്പെടുത്തിയതെന്നാണ് മൊഴി.
Discussion about this post