ന്യൂഡല്‍ഹി: നീണ്ട എട്ട് വര്‍ഷത്തിനിപ്പുറം പ്രണയം അവസാനിപ്പിച്ച കാമുകിയെ 24കാരനായ കാമുകന്‍ ചുറ്റികയ്ക്ക് തലയ്ക്കടിച്ചു. തെക്കന്‍ ജില്ലയിലെ സരോജിനി നഗറിലാണ് സംഭവം. നിഷാന്ത് സൈനി എന്ന ഇരുപത്തിനാലുകാരനെ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് അറസ്റ്റ് ചെയ്തു.
ചൊവ്വാഴ്ച ഡല്‍ഹിയിലെ ഒരു ഹോട്ടലില്‍ വെച്ചാണ് സംഭവം നടന്നത്. സൈനി നിരവധി തവണ ചുറ്റിക കൊണ്ട് യുവതിയുടെ തലയില്‍ അടിച്ചതായി ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫ് പോലീസ് ദേവേന്ദ്ര ആര്യ പറയുന്നു. യുവതിയുമായി ഇയാള്‍ എട്ടു വര്‍ഷമായി പ്രണയത്തിലായിരുന്നു. എന്നാല്‍ യുവാവിന് ജോലി ഇല്ലാത്തതിനാല്‍ യുവതി ബന്ധം അവസാനിപ്പിക്കാന്‍ തീരുമാനിച്ചു.
ജേലിക്കാര്യം പറഞ്ഞ് ഇരുവരും ദിവസേന വഴക്കിടാറുണ്ടായിരുന്നു. സംഭവ ദിവസവും പതിവുപോലെ വാക്കുത്തര്‍ക്കത്തില്‍ ഏര്‍പ്പെടുകയും ഇതില്‍ പ്രകോപിതനായ യുവാവ് തന്നെ ചുറ്റികകൊണ്ട് നിരവധി തവണ തലയ്ക്ക് അടിക്കുകയായിരുന്നുവെന്നുമാണ് യുവതിയുടെ പരാതി.