ഇന്ത്യക്കാരുടെ മൃതദേഹം സൗജന്യമായി നാട്ടിലെത്തിക്കും, 2019ലെ പ്രകടന പത്രികയില്‍ ഈ വാഗ്ദാനം ഉള്‍പ്പെടുത്തും..! യുഎഇയില്‍ നിര്‍ണായക പ്രഖ്യാപനത്തിനൊരുങ്ങി രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: വിദേശത്തു മരിക്കുന്ന ഇന്ത്യക്കാരുടെ മൃതദേഹം സൗജന്യമായി നാട്ടിലെത്തിക്കുമെന്ന പ്രഖ്യാപനത്തിനൊരുങ്ങി കോണ്‍ഗ്രസ്. 2019ലെ പ്രകടന പത്രികയില്‍ ഈ വാഗ്ദാനം ഉള്‍പ്പെടുത്തുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി വ്യക്തമാക്കി. അതേസമയം ഈ ആവശ്യം ഗള്‍ഫ് സന്ദര്‍ശന വേളയില്‍ രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ചേക്കും എന്ന് വൃത്തങ്ങള്‍ സൂചന നല്‍കുന്നു.

ഗള്‍ഫ് രാജ്യങ്ങളില്‍ വച്ച് ഇന്ത്യക്കാര്‍ മരണപ്പെട്ടാല്‍ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് തൂക്കിനോക്കിയ ശേഷം നിരക്ക് ഈടാക്കുന്നതായിരുന്നു ഇതുവരെയുള്ള രീതി. നിരക്ക് ഏകീകരിച്ച് എയര്‍ഇന്ത്യ ഇറക്കിയ ഉത്തരവിനെതിരെയും പ്രതിഷേധം ശക്തമായിരുന്നു. ഇതിനിടെയാണ് കോണ്‍ഗ്രസിന്റെ പുതിയ രാഷ്ട്രീയനീക്കം.

എന്നാല്‍ അധികാരം കൈയ്യില്‍ കിട്ടായലേ നടക്കൂ എന്ന ആശയവും നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ പ്രവാസി കുടുംബങ്ങളുടെ വോട്ടിലേക്കാണ് രാഹുലിന്റെ കണ്ണ് എന്ന് ചിലര്‍ ആരോപിക്കുന്നു. ഈ മാസം 11, 12 തീയതികളിലാണ് രാഹുലിന്റെ ദുബായ്, അബുദാബി സന്ദര്‍ശനം.

എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി മുമ്പാകെ വിഷയം പ്രവാസി സംഘടനപ്രവര്‍ത്തകര്‍ ഉന്നയിച്ചു. മരണശേഷവും പ്രവാസികളെ ചൂഷണം ചെയ്യുന്ന കേന്ദ്രനിലപാട് അവസാനിക്കണമെന്നാണ് ആവശ്യം. പാകിസ്ഥാന്‍, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങള്‍ നിലവില്‍ സൗജന്യമായിട്ടാണ് മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നത്.

Exit mobile version