മുംബൈ: ശ്രീനാരായണ ഗുരുവിന്റെ ഭൗതിക ശേഷിപ്പായ ഒരു പല്ല് പൊതുജനങ്ങള്‍ക്ക് കാണാന്‍ അവസരം. ഫെബ്രുവരിയിലെ ആദ്യ ഞായറാഴ്ചയാണ് പൊതുജനങ്ങള്‍ക്ക് പല്ല് കാണാന്‍ അവസരം ലഭിക്കുക.
നവിമുംബൈയിലെ നെരൂളിലുള്ള ശ്രീനാരായണ മന്ദിര സമിതിയുടെ ഗുരുദേവ ഗിരിയിലാണ് പല്ല് സൂക്ഷിച്ചിരിക്കുന്നത്. ശ്രീനാരായണ ഗുരു സമാധിയാവുന്നതിന് ഏതാനും നാള്‍ മുന്‍പ് പറിച്ച പല്ലുകള്‍ ദന്ത ഡോക്ടറായ ജി ഒ പാല്‍ സൂക്ഷിച്ച് വച്ചിരുന്നു. ഒരു അണപ്പല്ലും രണ്ട് വെപ്പുപല്ലുകളുമാണ് പല്ല് വേദനയെ തുടര്‍ന്ന് പറിച്ചത്.
നിധിപോലെ സൂക്ഷിച്ച പല്ലുകള്‍ പൊതുജനങ്ങള്‍ക്ക് കാണാനാവും വിധം ആദരവോടെ സൂക്ഷിക്കണെന്നായിരുന്നു ഡോക്ടറുടെ അന്ത്യാഭിലാഷങ്ങളിലൊന്ന്. അങ്ങനെയാണ് ദന്തങ്ങള്‍ മുംബൈയിലെ ശ്രീനാരായണ മന്തിര സമിതിയുടെ കൈവശമെത്തുന്നത്.
Discussion about this post