ജയ്പൂര്‍: മന്ത്രിയെ ആദരിക്കുന്ന ചടങ്ങിനിടെ സ്റ്റേജ് തകര്‍ന്നുവീണ് അപകടം. അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ബിജെപി നേതാവും രാജസ്ഥാന് മന്ത്രിയുമായ ഹീരാലാല്‍ നഗറിനെ ആദരിക്കുന്ന ചടങ്ങിനിടെയാണ് സ്റ്റേജ് തകര്‍ന്നു വീണത്.
മന്ത്രിയ്ക്ക് പരിക്കില്ല. ബിജെപി പ്രവര്‍ത്തകരായ ജയ്വീര് സിംഗ്, മഹേന്ദ്ര ശര്‍മ്മ, മനോജ് ശര്‍മ്മ, ചന്ദ്ര പ്രകാശ് സോണി എന്നിവര്‍ക്കാണ് പരിക്കേറ്റത്. ചികിത്സയിലുള്ളവരെ മന്ത്രി സന്ദര്‍ശിച്ചു. മന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യമായി തന്റെ നിയോജക മണ്ഡലം സന്ദര്‍ശിക്കാനെത്തിയതായിരുന്നു ഹീരാലാല്‍. കോട്ട നിയോജക മണ്ഡലത്തില്‍ നിന്നാണ് ഹീരാലാല്‍ വിജയിച്ചത്.
തന്റെ ജില്ലയായ സാംഗോദിലാണ് മന്ത്രിക്ക് സ്വീകരണം സംഘടിപ്പിച്ചത്. മന്ത്രിക്കൊപ്പം ഉള്‍ക്കൊള്ളാവുന്നതിലുമധികം ആളുകള്‍ സ്റ്റേജില്‍ കയറിയതാണ് അപകട കാരണം. ഭാരം താങ്ങാനാകാതെ സ്റ്റേജ് തകരുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
Discussion about this post