ചെന്നൈ: തമിഴ്‌നാട്ടിലെ കാർഷിക ഉത്സവമായ പൊങ്കലിന് വോട്ടർമാർക്ക് സുഭിക്ഷമായി ആഘോഷിക്കാനുള്ള ഭക്ഷ്യവിഭവങ്ങൾക്കൊപ്പം ആയിരം രൂപയും. എല്ലാ റേഷൻ കാർഡ് ഉടമകൾക്കും പൊങ്കൽ കിറ്റിനൊപ്പം ആയിരം രൂപയും നൽകുമെന്നാണ് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ പ്രഖ്യാപിച്ചിരിക്കുന്നത്.
നേരത്തെ പൊങ്കൽ കിറ്റിൽ ഒരു കിലോ വീതം അരിയും പഞ്ചസാരയും ഒരു കരിമ്പുമാണ് പ്രഖ്യാപിച്ചിരുന്നത്. ഇതിൽ പ്രതിപക്ഷം പ്രതിഷേധം അറിയിച്ചതോടെയാണ് കിറ്റിനൊപ്പം പണവും ഉൾപ്പെടുത്തുകയായിരുന്നു. ഇതോടൊപ്പം തന്നെ വീട്ടമ്മമാർക്ക് പ്രഖ്യാപിച്ചിരുന്ന 1000 രൂപയും പൊങ്കലിനു മുൻപ് ബാങ്ക് അക്കൗണ്ടിൽ എത്തിക്കുമെന്നും തമിഴ്‌നാട് മുഖ്യമന്ത്രി അറിയിച്ചു.
ALSO READ- കാണാതായ കോട്ടയം സ്വദേശിയായ 19കാരന്റെ മൃതദേഹം ഗോവ ബീച്ചിൽ; മർദ്ദിച്ച് കൊലപ്പെടുത്തി കടലിൽ തള്ളിയതെന്ന് ബന്ധുക്കൾ; മർദ്ദനമേറ്റപാടുകളിൽ ദുരൂഹത
സാധാരണയായി എല്ലാ മാസവും 15ന് വീട്ടമ്മമാർക്ക് നൽകി വരാറുള്ള ഈ വേതനം ഇത്തവണ പത്താം തീയതി തന്നെ പണം അക്കൗണ്ടിൽ എത്തിക്കുമെന്നാണ് അറിയിപ്പ്. പൊങ്കൽ കിറ്റിനൊപ്പം ആവശ്യക്കാർക്ക് വസ്ത്രങ്ങളും സൗജന്യമായി വിതരണം ചെയ്യാനുള്ള തയാറെടുപ്പുകൾ നടക്കുന്നതായി മുഖ്യമന്ത്രി അറിയിച്ചു.