തൃശ്ശൂർ: പ്രധാനമന്ത്രി നരരേന്ദ്ര മോഡിയുടെ തൃശൂരിലെ റോഡ് ഷോയ്ക്ക് ശേഷം മഹിളാ സമ്മേളനം പുരോഗമിക്കുന്നു. ബിജെപിയുടെ കേരളത്തിലെ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ടാണ് പ്രധാനമന്ത്രി തൃശ്ശൂരിൽ റോഡ് ഷോ നടത്തിയത്.
തൃശൂരിലെ ബിജെപി സ്ഥാനാർത്ഥിയാകുമെന്ന് കരുതപ്പെടുന്ന നടൻ സുരേഷ് ഗോപിയും പാർട്ടിയുടെ സംസ്ഥാന അധ്യക്ഷൻ കെസുരേന്ദ്രനും റാലിയിൽ പ്രധാനമന്ത്രിക്കൊപ്പമുണ്ടായിരുന്നു.
തൃശൂർ ജില്ലാ ആശുപത്രി ജംക്ഷനിൽ നിന്നും ആരംഭിച്ച് നായ്ക്കനാലിലാണ് മോഡിയുടെ റാലി അവസാനിച്ചത്.റോഡ് ഷോയ്ക്ക് ശേഷം തൃശ്ശൂർ തേക്കിൻകാട് മൈതാനിയിൽ സ്ത്രീശക്തി മോഡിക്കൊപ്പം എന്ന പേരിൽ നടക്കുന്ന മഹിളാ സമ്മേളനത്തിൽ പ്രധാനമന്ത്രി സംസാരിക്കുകയാണ്. കേരളത്തിലെ എന്റെ അമ്മമാരെ സഹോദരിമാരെ എന്ന് മലയാളത്തിൽ പറഞ്ഞുകൊണ്ടാണ് പ്രധാനമന്ത്രി പ്രസംഗം ആരംഭിച്ചത്.
We accord immense priority to empowering Nari Shakti and making them the drivers of India's progress. Speaking at Sthree Shakti Modikkoppam in Kerala. https://t.co/R5HmJU1v6Y
— Narendra Modi (@narendramodi) January 3, 2024
വനിതാ സംവരണ ബിൽ പാർലമെന്റിൽ പാസാക്കിയതിന്റെ അനുദന ചടങ്ങാണ് തൃശൂരിൽ മഹിളാ സമ്മേളനമായി നടക്കുന്നത്. ചടങ്ങിൽ ക്രിക്കറ്റർ മിന്നു മണി, മറിയക്കുട്ടി, വൈക്കം വിജയലക്ഷ്മി, ബീനാ കണ്ണൻ തുടങ്ങിയവരും പങ്കെടുക്കുന്നുണ്ട്. വനിതകൾക്ക് മാത്രമാണ് പൊതുവേദിയിലേക്ക് പ്രവേശനം.
Discussion about this post