ചെന്നൈ: ചായപാക്കറ്റില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 75 കോടി രൂപ വിലവരുന്ന ലഹരി വസ്തുക്കള്‍ പിടിച്ചെടുത്തു. മണിപ്പൂരിലെ ഇംഫാലില്‍ നിന്നാണ് ലഹരി വസ്തുക്കള്‍ പിടികൂടിയത്. എട്ട് പേരെ അറസ്റ്റ് ചെയ്തു.
്അന്താരാഷ്ട്ര ലഹരിക്കടത്ത് സംഘത്തിലെ എട്ടുപേരാണ് പിടിയിലായതെന്ന് നാര്‍കോട്ടിക്സ് കണ്ട്രോള് ബ്യൂറോ അറിയിച്ചു. ശ്രീലങ്കയിലേക്ക് മ്യാന്മറിലെ തമുവില്‍ നിന്ന് ലഹരി വസ്തുക്കള്‍ കടല്‍മാര്‍ഗം കടത്താനുള്ള ശ്രമത്തിനിടെയാണ് നാര്‍കോട്ടിക്സ് കണ്ട്രോള് ബ്യൂറോ പിടിച്ചെടുത്തത്.
also read:ഇന്നും നാളെയും ശക്തമായ മഴ, ഈ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്, മത്സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ്
15.8 കിലോ മെത്താഫെറ്റാമൈനാണ് പിടിച്ചെടുത്തെന്ന് നാര്‍കോട്ടിക്സ് കണ്ട്രോള് ബ്യൂറോ അറിയിച്ചു. മ്യാന്മറിലെ തമുവില്‍ നിന്ന് മണിപ്പൂര്‍, ഗുവാഹത്തി, ചെന്നൈ വഴി ശ്രീലങ്കയിലേക്ക് മയക്കുമരുന്ന് കടത്താനായിരുന്നു നീക്കം.
മയക്കുമരുന്ന് ചായ പാക്കറ്റുകളില്‍ ഒളിപ്പിച്ച നിലയിലാണ് ചെന്നൈയില്‍ എത്തിച്ചത്. ആദ്യം 4 കിലോ മെത്താഫെറ്റാമൈനുമായി ഒരു വനിത ഉള്‍പ്പെടെ നാല് പേര് കഴിഞ്ഞ മാസം പിടിയിലായിരുന്നു.
Discussion about this post