നാഗ്പൂര്‍: മോഷണം, തട്ടിപ്പ്, പിടിച്ചുപറി കൊലപാതകം തുടങ്ങിയ കേസുകള്‍ കൈകാര്യം ചെയ്യുന്ന പോലീസിനു മുന്‍പില്‍ നാഗ്പൂര്‍ സ്വദേശിയുടെ പരാതി എത്തി. ആ വിചിത്ര പരാതിയില്‍ കുഴഞ്ഞിരിക്കുകയാണ് പോലീസ് ഉദ്യോഗസ്ഥര്‍. പരാതി മറ്റൊന്നുമല്ല. ഒു പെണ്‍കുട്ടി തന്റെ ഹൃദയം കവര്‍ന്നെടുത്തുവെന്നും, തനിയ്ക്ക് അത് തിരിച്ചു വേണമെന്നും യുവാവ് പരാതിയില്‍ പറയുന്നു.
ഏറെ വിചിത്രമായ പരാതിയില്‍ പകച്ചു പോയിരിക്കുകയാണ് ഉദ്യോഗസ്ഥര്‍. എങ്ങനെ പറഞ്ഞു മനസിലാക്കും എന്നതാണ് ഇവരെ കുഴപ്പിക്കുന്നത്. വസ്തുക്കള്‍ കാണാതായി എന്നുള്ള പരാതികളില്‍ പോലീസ് നടപടിയെടുക്കാറുണ്ടെങ്കിലും ഈ പരാതിയില്‍ എന്തുചെയ്യണമെന്ന് ഒരു പിടിയും കിട്ടുന്നില്ല.
ഒരു വഴിയും ലഭിക്കാതെ വന്നതോടെ പോലീസ് ഉദ്യോഗസ്ഥന്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരിലേക്ക് പരാതി കൈമാറുകയായിരുന്നു. തുടര്‍ന്ന് ഉന്നത ഉദ്യോഗസ്ഥര്‍ ഇടപെട്ട് പരാതിക്കാരനുമായി സൗഹാര്‍ദ്ദപരമായി സംസാരിച്ച് കാര്യങ്ങള്‍ മനസ്സിലാക്കുകയും ചെയ്തു. ഇന്ത്യന്‍ ഭരണഘടനയിലെ ഒരു നിയമവും വച്ച് തങ്ങള്‍ക്ക് ഒന്നും ചെയ്യാനില്ലെന്നും പറയുകയും ചെയ്തു. തങ്ങള്‍ക്ക് ഈ വിഷയത്തില്‍ ഒന്നും ചെയ്യാനാകില്ലെന്നും അവര്‍ പരാതിക്കാരനോട് പറഞ്ഞു.