വീടിന്റെ മേല്‍ക്കൂര തകര്‍ന്നുവീണു: ഉറങ്ങി കിടന്ന നാലുപേര്‍ക്ക് ദാരുണാന്ത്യം

ചെന്നൈ: തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളി അരിമംഗലത്ത് വീട് ഇടിഞ്ഞുവീണ് ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ചു. ശാന്തി( 75), മരുമകള്‍ വിജയലക്ഷ്മി (45), വിജയലക്ഷ്മിയുടെ മക്കള്‍ പ്രദീപ (12) ഹരിണി( 10) എന്നിവരാണ് മരിച്ചത്. 51 വര്‍ഷം പഴക്കമുള്ള വീടിന്റെ മേല്‍ക്കൂര പുലര്‍ച്ചെയോടെ ഉറങ്ങി കിടന്നവരുടെ മേലേക്ക് തകര്‍ന്ന് വീഴുകയായിരുന്നു.

രാവിലെ ടെറസില്‍ കയറിയ അയല്‍വാസിയാണ് ശാന്തിയുടെ വീടിന്റെ മേല്‍ക്കൂര തകര്‍ന്ന് കിടക്കുന്നത് കണ്ടത്. ഉടന്‍ തന്നെ പോലീസിലും ഫയര്‍ഫോഴ്‌സിലും വിവരമറിയിക്കുകയായിരുന്നു.

Exit mobile version