ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ സംവണ ബില്ല് ചര്‍ച്ചാ വിഷയമായപ്പോള്‍ ചര്‍ച്ചയില്‍ പങ്കെടുത്ത സകലരെയും ഞെട്ടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡിയോട് ചോദ്യം ഉന്നയിച്ച് ഡെപ്യൂട്ടി സ്പീക്കര്‍. ഒരോ ഇന്ത്യാക്കാര്‍ക്കും 15 ലക്ഷം വീതം നല്‍കുമെന്ന വാഗ്ദാനം മോഡി പാലിച്ചോ എന്നായിരുന്നു അണ്ണാ ഡിഎംകെ നേതാവ് എം തമ്പിദുരൈ ഉന്നയിച്ചത്.
അക്ഷരാര്‍ത്ഥത്തില്‍ ആ ചോദ്യം ബിജെപി നേതാക്കള്‍ ഉള്‍പ്പടെയുള്ളവരെ ഞെട്ടിച്ചു. സംവരണ ബില്‍ അനാവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബില്ലിന്റെ നടപടിക്രമങ്ങളില്‍ സംശയം ഉന്നയിച്ച തമ്പിദുരൈ പുതിയ നിയമം അഴിമതി വര്‍ധിപ്പിക്കാനേ ഇടവരുത്തൂവെന്ന് കുറ്റപ്പെടുത്തി.
ആളുകള്‍ കൈക്കൂലി നല്കി തങ്ങള്‍ പാവപ്പെട്ടവരാണെന്ന് സര്‍ട്ടിഫിക്കറ്റ് സംഘടിപ്പിക്കും. പാവങ്ങള്‍ക്കായി പല പദ്ധതികളുമുണ്ട്. സര്‍ക്കാര്‍ പദ്ധതികളെല്ലാം പരാജയപ്പെട്ടോ. അതുകൊണ്ടാണോ ഒരാവശ്യവുമില്ലാത്ത ഈ ബില്‍ കൊണ്ടുവരുന്നത്. ഈ സംവരണ ബില്‍ സുപ്രീംകോടതി അസാധുവാക്കുമെന്ന് ഉറപ്പാണെന്നും അദ്ദഹം തുറന്നടിച്ചു.
Discussion about this post