1500ഓളം പേര്‍ക്ക് പണവും ഭക്ഷണവസ്തുക്കളും! പ്രളയമേഖലയില്‍ കൈത്താങ്ങായി ദളപതി വിജയ്

തിരുന്നേല്‍വേലിയിലെ വേദിയില്‍ എത്തിയ വിജയ്, ആയിരത്തിയഞ്ഞൂറോളം പേര്‍ക്കാണ് പണവും ഭക്ഷണസാധനങ്ങളും നല്‍കിയത്.

ചെന്നൈ: തെക്കന്‍ തമിഴ്‌നാട്ടിലെ പ്രളയമേഖലയില്‍ നടന്‍ വിജയിയുടെ കൈത്താങ്ങ്. തൂത്തുക്കുടിയിലെയും തിരുനെല്‍വേലിയിലെയും ദുരിതബാധിതര്‍ക്കാണ് വിജയ് മക്കള്‍ ഇയക്കത്തിന്റെ ആഭിമുഖ്യത്തില്‍ ഉള്ള സഹായ വിതരണം നടന്നത്.

തിരുന്നേല്‍വേലിയിലെ വേദിയില്‍ എത്തിയ വിജയ്, ആയിരത്തിയഞ്ഞൂറോളം പേര്‍ക്കാണ് പണവും ഭക്ഷണസാധനങ്ങളും നല്‍കിയത്.

ചെന്നൈ പ്രളയസമയത്തു സര്‍ക്കാരിനെതിരെ സാമൂഹിക മാധ്യമങ്ങളിലൂടെ താരം പരോക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. ചെന്നൈയിലേക്കാള്‍ സര്‍ക്കാരിനെതിരെ ജനരോഷം പ്രകടമായ സ്ഥലനങ്ങളില്‍ ആണ് വിജയ് മക്കള്‍ ഇയക്കം സഹായവിതരണം എന്നത് ശ്രദ്ധേയമാണ്.

Exit mobile version