മംഗളൂരു: പുതിയ വന്ദേഭാരത് എക്സ്പ്രസ് മംഗളൂരു മുതല്‍ ഗോവ വരെ ഡിസംബര്‍ 31 സര്‍വ്വീസ് ആരംഭിക്കും. ഉദ്ഘാടന യാത്രയുടെ ഭാഗമായി ഡിസംബര്‍ 30ന് ഗോവ മുതല്‍ മംഗളൂരു വരെ സര്‍വീസ് നടത്തും.
എട്ട് കോച്ചുകളുള്ള വന്ദേഭാരതിന് ഉഡുപ്പി, കാര്‍വാര്‍ എന്നിവിടങ്ങളില്‍ സ്റ്റോപ്പുകളുണ്ട്. മംഗളൂരുവില്‍ നിന്ന് രാവിലെ 8.30ന് സര്‍വീസ് തുടങ്ങി 1.15ന് ഗോവയിലെത്തും.
തിരിച്ച് ഗോവയില്‍ നിന്ന് വൈകിട്ട് 6.10ന് തുടങ്ങി രാത്രി 10.45ന് മംഗളൂരുവിലെത്തുന്ന രീതിയിലാണ് സര്‍വീസ് ക്രമീകരിച്ചിരിക്കുന്നത്. ദക്ഷിണ റെയില്‍വേയാണ് ഇക്കാര്യം അറിയിച്ചത്.
Discussion about this post