മുംബൈ: ബോളിവുഡ് നടന് രണ്‍ബീര്‍ കപൂര്‍ മതവികാരം വ്രണപ്പെടുത്തിയെന്ന് പരാതി. ക്രിസ്മസ് ആഘോഷത്തിനിടെ താരം ഹിന്ദുമതത്തെ അപമാനിച്ചു എന്നാണ് ആരോപണം. സഞ്ജയ് തിവാരി എന്നയാളാണ് അഭിഭാഷകരായ ആശിഷ് റായ്, പങ്കജ് മിശ്ര എന്നിവര്‍ മുഖേന ഘട്കോപ്പര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. എന്നാല്‍ പരാതിയില്‍ ഇതുവരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല.
കുടുംബത്തിനൊപ്പം ക്രിസ്മസ് ആഘോഷിക്കുന്ന രണ്‍ബീറിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. കേക്കിന് മുകളില്‍ മദ്യം ഒഴിക്കുകയും താരം തീ കൊളുത്തുകയുമായിരുന്നു. വീഡിയോയില്‍ രണ്‍ബീറിന്റെ ഭാര്യയും നടിയുമായ ആലിയ ഭട്ടിനേയും കാണാം. മദ്യം ഒഴിച്ച് തീ കൊളുത്തുന്നതിനിടെ, ‘ജയ് മാതാ ദി’ എന്ന് താരം പറയുന്നുണ്ടെന്നാണ് ആരോപണം. ഇതാണ് പരാതിക്ക് കാരണമായത്.
Discussion about this post