ന്യൂഡല്‍ഹി: നരേന്ദ്ര മോഡി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ നടന്ന വ്യാജ ഏറ്റുമുട്ടലില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ സുപ്രീം കോടതി ഇന്ന് വാദം കേള്‍ക്കും. 22 കൊലപാതകങ്ങളില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ളതാണ് ഹര്‍ജി.
ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. കേസില്‍ വിശദമായി വാദം കേള്‍ക്കണമെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നേരത്തെ നിരീക്ഷിച്ചിരുന്നു. ജസ്റ്റിസുമാരായ എല്‍ നാഗേശ്വര റാവു, സജ്ഞയ് കിഷന് കൗള്‍ എന്നിവരാണ് ബെഞ്ചിലെ മറ്റംഗങ്ങള്‍.
വ്യാജ ഏറ്റുമുട്ടലില്‍ അന്വേഷണം ആവശ്യപ്പെട്ട് കവി ജാവേദ് അക്തര്‍, മാധ്യമ പ്രവര്ത്തകന് ബി ജി വര്‍ഗീസ് എന്നിവരാണ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്.
Discussion about this post