പഞ്ച്കുല: മാധ്യമപ്രവര്ത്തകന് രാം ചന്ദര്‍ ഛത്രപതിയുടെ കൊലപാതകത്തില്‍ പഞ്ച്കുല പ്രത്യേക സി ബി ഐ കോടതി ഈ മാസം 11ന് വിധി പ്രഖ്യാപിക്കും. കേസിലെ മുഖ്യപ്രതിയായ ദേരാ സച്ചാ സൗദാ മേധാവി ഗുര്‍മീത് റാം റഹിം സിംഗിനെ വീഡിയോ കോള്‍ വഴി കോടതി കോടതിയില്‍ ഹാജരാക്കുക. ആശ്രമത്തിലെ രണ്ട് സന്യാസിനികളെ ബലാത്സംഗം ചെയ്ത കേസില്‍ 20 വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട ഗുര്‍മീത് സിംഗ് നിലവില്‍ ഹരിയാനയിലെ സുനരിയ ജയിലില്‍ കഴിയുകയാണ്.
2002 നവംബര്‍ രണ്ടിനാണ് മാധ്യമപ്രവര്ത്തകന് ഛത്രപതിക്കെതിരെ ഗുര്‍മീത് വെടിയുതിര്‍ത്തത്. സിര്‍സയിലെ ദേരാ സച്ചാ ആസ്ഥാനത്ത് ഗുര്‍മീത് എങ്ങനെയാണ് സ്ത്രീകളെ ലൈംഗീകമായി ചൂഷണം ചെയ്യുന്നതെന്ന് പൂരാ സച്ച് എന്ന തന്റെ പത്രത്തിലൂടെ ഛത്രപതി വെളിപ്പെടുത്തിയിരുന്നു. ഇതാണ് ഛത്പതിയുടെ ജീവന് ഗുര്‍മീത് എടുക്കാന്‍ ഇടയായത്.
സാരമായ പരിക്കുകളോടെ ഛത്രപതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും 2003ല്‍ മരണത്തിന് കീഴടങ്ങി. തുടര്‍ന്ന് ആ വര്‍ഷം സംഭവത്തില്‍ കേസ് എടുക്കുകയും 2006ല്‍ കേസ് സിബിഐയ്ക്ക് കൈമാറുകയും ചെയ്തു. ഗുര്‍മീതിനെ കോടതിയില്‍ ഹാജരാക്കുന്നത് വന്‍ സുരക്ഷാപ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്ന് ചൂണ്ടിക്കാട്ടി ഹരിയാന സര്‍ക്കാര്‍ നല്കിയ ഹര്‍ജി പരിഗണിച്ചാണ് കോടതി വീഡിയോ കോള്‍ സൗകര്യം ഏര്‍പ്പെടുത്തിയത്.
Discussion about this post