മുംബൈ: കുട്ടികളുടെ രസകരമായ വീഡിയോകള്‍ എപ്പോഴും സോഷ്യലിടത്ത് വൈറലാകാറുണ്ട്. അത്തരത്തില്‍ ഒരു കുസൃതിക്കുരുന്നിന്റെ വീഡിയോയാണ് ശ്രദ്ധേയമാകുന്നത്. വീഡിയോ വ്യവസായി ആനന്ദ് മഹീന്ദ്രയും പങ്കുവച്ചു.
700 രൂപയ്ക്ക് ഥാര്‍ വാങ്ങാമെന്ന് അച്ഛനോട് പറയുന്ന കുരുന്നു കുട്ടിയുടെ നിഷ്‌കളങ്കമായ വാക്കുകള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെ വീഡിയോ പങ്കുവെച്ച് പ്രതികരണവുമായി എത്തുകയാണ് ആനന്ദ് മഹീന്ദ്ര. ഇങ്ങനെ ചെയ്താല്‍ നമ്മള്‍ ഉടനെ കടക്കെണിയിലാവും എന്നാണ് ആനന്ദ് മഹീന്ദ്ര എക്‌സില്‍ കുറിച്ചത്.
ചീക്കു എന്ന കുട്ടിയുടെ ഇന്‍സ്റ്റഗ്രാം വീഡിയോയാണ് ആനന്ദ് മഹീന്ദ്രയുടെ മുന്‍പിലേക്ക് എത്തിയത്. ഇന്‍സ്റ്റഗ്രാമില്‍ ഈ വീഡിയോ ഏഴ് ലക്ഷത്തോളം പേര്‍ കണ്ട് കഴിഞ്ഞു.’ ഐ ലവ് ചീക്കു എന്ന് പറഞ്ഞ് എന്റെ സുഹൃത്താണ് ഈ വിഡിയോ അയച്ചുതന്നത്.
ഇന്‍സ്റ്റയിലെ അവന്റെ ചില വീഡിയോകളും ഞാന്‍ കണ്ടു. ഇപ്പോള്‍ ഞാനും അവനെ ഇഷ്ടപ്പെടുന്നു. എന്നാല്‍ അവന്‍ വാദിക്കുന്നത് പോലെ ഥാര്‍ 700 രൂപയ്ക്ക് വിറ്റാല്‍ നമ്മള്‍ ഉടനെ കടക്കെണിയിലാവും എന്നതാണ് എന്റെ പ്രശ്‌നമെന്ന് ആനന്ദ് മഹീന്ദ്ര പറയുന്നു.
My friend @soonitara sent me this saying “I love Cheeku!” So I watched some of his posts on Insta (@cheekuthenoidakid) and now I love him too. My only problem is that if we validated his claim & sold the Thar for 700 bucks, we’d be bankrupt pretty soon…😀 pic.twitter.com/j49jbP9PW4
— anand mahindra (@anandmahindra) December 24, 2023