ഗുവാഹത്തി: ലോകമെങ്ങും ഇന്ന് പ്രത്യാശയുടെ ക്രിസ്മസ് ആഘോഷത്തിന്റെ നിറവിലാണ്. ആഘോഷങ്ങളുടെ വീഡിയോകള്‍ സോഷ്യലിടത്ത് വൈറലായിരിക്കുകയാണ്. അസമിലെ ആശുപത്രിയിലെ ക്രിസ്തുമസ് ആഘോഷത്തിന്റെ ദൃശ്യങ്ങളാണ് ശ്രദ്ധേയമാകുന്നത്. ലോകം മുഴുവന്‍ ക്രിസ്മസ് ആഘോഷിക്കുന്ന വേളയില്‍ ആശുപത്രി കിടക്കയില്‍ രോഗത്തോട് മല്ലടിക്കുന്ന മനുഷ്യരെ ചേര്‍ത്ത് പിടിച്ചാണ് ആശുപത്രിയിലെ ആഘോഷവും.
കഴിഞ്ഞ ദിവസം അസമിലെ ആശുപത്രിയിലെ ഡോക്ടര്‍മാരും നഴ്‌സുമാരും ജീവനക്കാരുമെല്ലാം ചേര്‍ന്ന് ചികിത്സയിലുള്ള രോഗികള്‍ക്കായും കൂട്ടിരിപ്പുകാര്‍ക്ക് വേണ്ടി സ്‌നേഹത്തിന്റെ മനോഹരമായൊരു വിരുന്ന് ഒരുക്കിയിരുന്നു. ഗുവാഹത്തിയിലെ അപ്പോളോ ആശുപത്രിയിലാണ് രോഗികള്‍ക്കായി മനോഹരമായ ക്രിസ്മസ് കരോള്‍ ഒരുക്കിയത്.
വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് എക്സിലൂടെ സന്തോഷ വീഡിയോ പങ്കുവച്ചത്. ക്രിസ്മസ് രോഗികള്‍ക്ക് വേണ്ടി ആശുപത്രി ജീവനക്കാര്‍ മനോഹരമായ ക്രിസ്മസ് ഗാനങ്ങള്‍ ആലപിക്കുന്നത് അടക്കം വീഡിയോയില്‍ കാണാം.
ക്രിസ്മസ് തൊപ്പികള്‍ ധരിച്ച ജീവനക്കാര്‍ മനോഹരമായ ഗാനങ്ങള്‍ക്കൊപ്പം ചുവടുവച്ചു നീങ്ങുന്ന കാഴ്ച ആരുടെയും ഹൃദയം നിറയ്ക്കുന്നതാണ്. ഗുരുതരാവസ്ഥയിലല്ലാത്ത രോഗികളും കൂട്ടിരിപ്പുകാരും ആശുപത്രി ജീവനക്കാര്‍ക്കൊപ്പം ക്രിസ്മസ് കരോളില്‍ നൃത്തം ചെയ്യുകയും പാട്ട് പാടുകയും ചെയ്യുന്നുണ്ട്.
ആശുപത്രിയിലുണ്ടായിരുന്നവര്‍ക്ക് വലിയ സന്തോഷം നല്‍കാന്‍ ഈ ക്രിസ്മസ് കരോളിന് സാധിച്ചെന്നും വീഡിയോയില്‍ വ്യക്തമാണ്. സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ട വീഡിയോ വലിയ കൈയ്യടിയോടെയാണ് ഏവരും ഏറ്റെടുത്തിരിക്കുന്നത്. ലോകം മുഴുവന്‍ ക്രിസ്മസ് ആഘോഷിക്കുന്ന വേളയില്‍ ആശുപത്രിക്കിടക്കയില്‍ രോഗത്തോട് മല്ലടിക്കുന്ന മനുഷ്യരെ ചേര്‍ത്ത് പിടിക്കാന്‍ കാട്ടിയ ജീവനക്കാരുടെ മനസിനെ ഏവരും അഭിനന്ദിക്കുകയാണ്. ആശുപത്രി ജീവനക്കാരുടെ നന്മയുള്ള മനസ് എന്നാണ് പലരും പ്രകീര്‍ത്തിക്കുന്നത്.
Discussion about this post