നോയിഡ: മോട്ടിവേഷണല്‍ സ്പീക്കറും ബഡാ ബിസിനസ് പ്രൈവറ്റ് ലിമിറ്റഡ് സിഇഒയുമായ വിവേക് ബിന്ദ്രക്കെതിരെ ഗാര്‍ഹിക പീഡന കേസ്. ഭാര്യ യാനികയെ മുറിയില്‍ പൂട്ടിയിട്ട് മര്‍ദിച്ചുവെന്ന് യാനികയുടെ സഹോദരനാണ് പരാതി നല്‍കിയിരിക്കുന്നത്.
ഡിസംബര്‍ 6നായിരുന്നു വിവേക് ബിന്ദ്രയും യാനികയും തമ്മിലുള്ള വിവാഹം. വിവാഹം കഴിഞ്ഞ് എട്ടാം ദിവസമായിരുന്നു വിവേകിനെതിരെ പരാതി നല്‍കിയത്. ഡിസംബര്‍ 14നാണ് യാനികയെ മുറിയില്‍ പൂട്ടിയിട്ട് മര്‍ദിച്ചെന്ന പരാതി നോയിഡ സെക്ടര്‍ 126 പൊലീസ് സ്റ്റേഷനില്‍ ലഭിച്ചത്.
യാനികയുടെ സഹോദരന് വൈഭവ് ആണ് പരാതി നല്‍കിയത്. സംഭവത്തില്‍ നോയിഡ പൊലീസ് കേസെടുത്തു. വിവേക് യാനികയെ മുറിയില്‍ പൂട്ടിയിട്ടു, ദേഹമാസകലം മുറിവേല്‍പ്പിച്ചു, അസഭ്യം പറഞ്ഞു എന്നാണ് വൈഭവിന്റെ പരാതിയില്‍ പറയുന്നത്.
പരിക്കേറ്റ യാനിക ഡല്‍ഹിയിലെ കൈലാഷ് ദീപക് ആശുപത്രിയില്‍ ചികിത്സയിലാണ്. ചെവിക്കേറ്റ അടി കാരണം യാനികയുടെ കേള്‍വിശക്തിക്ക് തകരാര്‍ സംഭവിച്ചെന്ന് വൈഭവ് പറഞ്ഞു.
Discussion about this post