ന്യൂഡല്‍ഹി: പത്ര മാധ്യമങ്ങള്‍ക്ക് 25 ശതമാനം പരസ്യ നിരക്ക് വര്‍ധിപ്പിച്ച് നല്‍കി മോഡി സര്‍ക്കാര്‍. കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയമാണ് പുതിയ നിരക്ക് പരിഷ്‌കരണം പുറത്ത് വിട്ടത്. ബിഒസി( ബ്യൂറോ ഓഫ് ഔട്ട്‌റീച്ച് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍) ക്കാണ് പുതിയ പരിഷ്‌ക്കരണം നടപ്പിലാക്കാനുള്ള ചുമതല.
ഇന്ന് മുതല്‍ പുതിയ നിരക്ക് പ്രാബല്യത്തില്‍ വരും. പ്രാദേശിക ഭാഷകളിലെ ചെറുതും വലുതുമായ പത്രങ്ങള്‍ക്കായിരിക്കും പുതിയ നിരക്കിലൂടെ ഏറ്റവും ഗുണം ലഭിക്കുക. ഏറ്റവും അവസാനമായി 2013 ലാണ് നിരക്ക് കേന്ദ്രം വര്‍ധിപ്പിച്ചത്. പരസ്യ നിരക്ക് വര്‍ധിപ്പിക്കുന്ന പുതിയ ഉത്തരവ് വരാനിരിക്കുന്ന തെരഞ്ഞെടുപ്പിന് മുമ്പ് പത്രങ്ങളെ വിലക്കെടുക്കാനുള്ള മോഡി സര്‍ക്കാരിന്റെ നീക്കമാണെന്നും ആക്ഷേപമുണ്ട്.