ന്യൂഡല്‍ഹി: ചായ കൊടുക്കാന്‍ വൈകിയതിനെ തുടര്‍ന്ന് 52 കാരന് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി. ഡല്‍ഹിയില്‍ ഗാസിയാബാദിലെ ഭോജ്പൂര് ഗ്രാമത്തിലാണ് ക്രൂരമായ സംഭവം നടന്നത്. 50കാരിയായ സുന്ദരി എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭര്‍ത്താവ് ധരംവീര്‍ അറസ്റ്റിലായി.
രാവിലെ ചായ കൊണ്ടുവരാന്‍ താമസിക്കുമെന്ന പറഞ്ഞ ഭാര്യയുമായി പ്രതി വഴക്കുണ്ടാക്കി. വാക്കുതര്‍ക്കം പിന്നീട് കൊലപാതകത്തില്‍ കലാശിച്ചു. ഈ സമയം, ദമ്പതികളുടെ നാല് മക്കള്‍ മറ്റൊരു മുറിയില്‍ ഉറങ്ങുകയായിരുന്നുവെന്നു. നിലവിളി കേട്ട് അയല്‍വാസികളാണ് വീട്ടിലേക്ക് എത്തിയത്.
രക്തത്തില്‍ കുളിച്ച് കിടക്കുന്ന നിലയിലാണ് അയല്‍വാസികള്‍ കണ്ടത്. തുടര്‍ന്ന് ലോക്കല്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച് പിന്നില്‍ നിന്ന് കഴുത്തില്‍ കുത്തുകയായിരുന്നു.
Discussion about this post