ചെന്നൈ: തെക്കന്‍ തമിഴ്‌നാട്ടില്‍ കനത്ത മഴ തുടരുന്നു. താഴ്ന്ന പ്രദേശങ്ങളില്‍ നൂറു കണക്കിന് വീടുകള്‍ ഇപ്പോഴും വെള്ളത്തിനടിയിലാണ്. കേരളത്തിലൂടെയുള്ള മൂന്ന് 3 ട്രെയിനുകള്‍ ഉള്‍പ്പെടെ 23 ട്രെയിനുകള്‍ ഇന്ന് പൂര്‍ണമായി റദ്ദാക്കി. 5 ട്രെയിനുകള്‍ ഭാഗികമായും റദ്ദാക്കി. 13 ജില്ലകളില്‍ മഴ മുന്നറിയിപ്പുണ്ട്. 190 മൊബൈല്‍ മെഡിക്കല്‍ യുണിറ്റുകള്‍ സജ്ജമാണ്.
തിരുനെല്‍വേലി, തൂത്തുക്കൂടി ജില്ലകളില്‍ ഇന്ന് പൊതു അവധിയും തെങ്കാശി , കന്യാകുമാരി ജില്ലകളില്‍ സ്‌കൂളുകള്‍ക്ക് അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്.
Discussion about this post