മംഗളൂരു: പുഴയിൽ വീണ യുവതിയെ രക്ഷിക്കുന്നതിനിടെ ബന്ധുക്കളായ നാലുപേരുൾപ്പടെ അഞ്ചുപേർ മുങ്ങിമരിച്ചു. ഉത്തര കന്നട ജില്ലയിൽ സിസ്റിക്കടുത്ത ശൽമല പുഴയിലാണ് സംഭവം.
ഒരേ കുടുംബത്തിലെ അഞ്ചുപേരാണ് മുങ്ങി മരിച്ചത്. തദ്ദേശിയരായ എം മുഹമ്മദ് സലീം (44), നബീൽ (22),മിസ്ബാഹ്(21),നാദിയ(20),ഉമർ(16) എന്നിവരാണ് മരണപ്പെട്ടത്. അബദ്ധത്തിൽ പുഴയിലേക്ക് തെന്നി വീണ നാദിയയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് മറ്റുള്ളവരും ഒഴുക്കിൽപ്പെട്ടത്.
സിസ്റി പോലീസിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ആരെയും രക്ഷിക്കാനായില്ല. മൂന്നു മൃതദേഹങ്ങൾ മത്സ്യത്തൊഴിലാളികൾ പുറത്തെടുത്തു.
Discussion about this post