മംഗളൂരു: സംഘം ചേര്‍ന്ന് സ്‌കൂള്‍ പരിസരത്ത് മദ്യപിക്കുന്നത് ചോദ്യം ചെയ്ത യുവാവിനെ കുത്തിക്കൊന്നു. ദക്ഷിണ കന്നട ജില്ലയിലെ ഉള്ളാള്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് നടുക്കുന്ന സംഭവം.
സോമേശ്വര്‍ സരസ്വത് കോളനിയിലെ കെ. വരുണ്‍ ആണ് കൊല്ലപ്പെട്ടത്. ഇരുപത്തിയെട്ട് വയസ്സായിരുന്നു. ബുധനാഴ്ച രാത്രിയിലായിരുന്നു കൊലപാതകം സംഭവിച്ചത്.
also read: കുടുംബ വഴക്കിനിടെ 65കാരനെ കുത്തിക്കൊന്നു, മരുമകന്‍ അറസ്റ്റില്‍
രാത്രി വൈകിയാണ് വരുണ്‍ വീട്ടിലേക്ക് പോയിരുന്നത്. വഴിയില്‍ വെച്ച് കൊല്യ ജോയ്‌ലാന്‍ഡ് സ്‌കൂള്‍ പരിസരത്ത് നിന്നും ഒരു സംഘം മദ്യപിക്കുന്നത് കണ്ടു. ഇത് ചോദ്യം ചെയ്യുകയായിരുന്നു.
മദ്യലഹരിയില്‍ സോമേശ്വരത്തെ എസ്. സൂരജും ഒപ്പമുള്ളവരും ചേര്‍ന്ന് വരുണിനെ ക്രൂരമായി മര്‍ദിക്കുകയും കത്തികൊണ്ട് കുത്തുകയുമായിരുന്നു. ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വരുണ്‍ വ്യാഴാഴ്ച മരിച്ചു.