ചെന്നൈ: തൂത്തുകുടി സ്റ്റെര്‍ലൈറ്റ് പ്ലാന്റ് ഉടന്‍ തുറക്കില്ലെന്ന് കളക്ടര്‍ സന്ദീപ് നന്ദൂരി വ്യക്തമാക്കി. കമ്പനി തുറന്നാലുള്ള പ്രശ്‌നം ചൂണ്ടിക്കാട്ടി വീണ്ടും നിയമപോരാട്ടം തുടരുമെന്നും പ്രദേശവാസികള്‍ ആശങ്കപ്പെടരുതെന്നും കളക്ടര്‍ വിശദീകരിച്ചു.
പോലീസ് വെടിവയ്പ്പില്‍ 13 പേരുടെ മരണത്തിന് വഴിവച്ച പ്രതിഷേധങ്ങള്‍ക്കൊടുവില്‍ മെയ് 23 ന് വേദാന്ത ഗ്രൂപ്പിന്റെ സ്റ്റെര്‍ലൈറ്റ് പ്ലാന്റ് തമിഴ്‌നാട് സര്‍ക്കാര്‍ അടച്ച് പൂട്ടിയത്. എന്നാല്‍ പ്ലാന്റ് തുറക്കാന്‍ സുപ്രീംകോടതി ഇന്ന് അനുമതി നല്‍കിയിരുന്നു. പ്ലാന്റ് തുറക്കാനുള്ള ദേശീയ ഹരിത ട്രിബ്യൂണലിന്റെ ഉത്തരവ് സ്റ്റേ ചെയ്യാന്‍ ആകില്ലെന്നാണ് കേസ് പരിഗണിച്ച സുപ്രീംകോടതി വ്യക്തമാക്കിയത്. പ്ലാന്റ് തുറക്കാന്‍ അനുവദിക്കരുതെന്ന തമിഴ്‌നാട് സര്‍ക്കാരിന്റെ വാദം തള്ളിയാണ് സുപ്രീംകോടതി വിധി പുറപ്പെടുവിച്ചത്.